- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബേസിൽ നെല്ലിമറ്റവും ഫാസിൽ വട്ടോളിയും ഹരി ഭാസ്‌കരനും ചേർന്ന മികച്ച നേതൃത്വം; ഐവൈസിസി ബഹ്റൈന്റെ പുത്തൻ ഭാരവാഹികൾ ചുമതലയേറ്റു
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ 2017/18 കാലയളവിലേക്കുള്ള പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തു. ഗുദൈബിയ സൗത്ത് പാർക്ക് ഹാളിലായിരുന്നു ജനറൽ ബോഡി യോഗം, വർഷാ വർഷം ഭാരവാഹികൾ മാറുന്ന സംവിധാനമുള്ള ഐവൈസിസിയുടെ നാലാമത് ഭരണ സമിതി ആണു തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനു മുന്നോടിയായി 9 ഏരിയകളിലും കമ്മിറ്റികൾ പുനഃസംഘടിപ്പിച്ച് അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 64 അംഗ കേന്ദ്രകമ്മിറ്റി അംഗങ്ങളിൽ നിന്നുമാണു ഭാരവാഹികളെ തെരെഞ്ഞെടുത്തത്. ഐവൈസിസി ദേശീയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾപ്രസിഡന്റ്- ബേസിൽ നെല്ലിമറ്റംവൈസ് പ്രസിഡന്റ്- ദിലീപ് ബാലകൃഷ്ണൻ, റിച്ചി കളത്തൂരേത്ത്ജനറൽ സെക്രട്ടറി- ഫാസിൽ വട്ടോളിജോയ്ന്റ് സെക്രട്ടറി- ജോംജിത്ത്, ബിനീത് ബാഹുലേയൻട്രഷറർ- ഹരി ഭാസ്കരൻജോയന്റ് ട്രഷറർ- സന്തോഷ് കായംകുളംഐടി ആൻഡ് മീഡിയ സെൽ- അനസ് റഹിംചാരിറ്റി വിങ് കൺവീനർ- ഷിഹാബ് കറുകപ്പുത്തൂർസ്പോർട്സ് വിങ്- അബിൻ സജീവ്മെംബർഷിപ്പ് കൺവീനർ- ജെയ്‌സൺ മുണ്ടുകോട്ടക്കൽആർട്സ് വിങ് കൺവീനർ- ഷംസീർ വടകര ഐവൈസിസി ഇവരുടെ കൈകളിൽ ഭദ്രംഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ 2017/18 കാലയളവിലേക്കുള്ള പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തു. ഗുദൈബിയ സൗത്ത് പാർക്ക് ഹാളിലായിരുന്നു ജനറൽ ബോഡി യോഗം, വർഷാ വർഷം ഭാരവാഹികൾ മാറുന്ന സംവിധാനമുള്ള ഐവൈസിസിയുടെ നാലാമത് ഭരണ സമിതി ആണു തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനു മുന്നോടിയായി 9 ഏരിയകളിലും കമ്മിറ്റികൾ പുനഃസംഘടിപ്പിച്ച് അതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 64 അംഗ കേന്ദ്രകമ്മിറ്റി അംഗങ്ങളിൽ നിന്നുമാണു ഭാരവാഹികളെ തെരെഞ്ഞെടുത്തത്.
ഐവൈസിസി ദേശീയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
പ്രസിഡന്റ്- ബേസിൽ നെല്ലിമറ്റം
വൈസ് പ്രസിഡന്റ്- ദിലീപ് ബാലകൃഷ്ണൻ, റിച്ചി കളത്തൂരേത്ത്
ജനറൽ സെക്രട്ടറി- ഫാസിൽ വട്ടോളി
ജോയ്ന്റ് സെക്രട്ടറി- ജോംജിത്ത്, ബിനീത് ബാഹുലേയൻ
ട്രഷറർ- ഹരി ഭാസ്‌കരൻ
ജോയന്റ് ട്രഷറർ- സന്തോഷ് കായംകുളം
ഐടി ആൻഡ് മീഡിയ സെൽ- അനസ് റഹിം
ചാരിറ്റി വിങ് കൺവീനർ- ഷിഹാബ് കറുകപ്പുത്തൂർ
സ്പോർട്സ് വിങ്- അബിൻ സജീവ്
മെംബർഷിപ്പ് കൺവീനർ- ജെയ്‌സൺ മുണ്ടുകോട്ടക്കൽ
ആർട്‌സ് വിങ് കൺവീനർ- ഷംസീർ വടകര
ഐവൈസിസി ഇവരുടെ കൈകളിൽ ഭദ്രം
ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് പവിഴ ദ്വീപിന്റെ ചരിത്ര വിഹായസ്സിൽ അശ്വമേധം തുടരുകയാണു. 2013ൽ തൃത്താലയുടെ മണ്ണിൽ നിന്ന് ഉയർന്ന് വന്ന് കേരള രാഷ്ട്രീയത്തിൽ ആർജ്ജവമുള്ള നിലപാടുകളിലൂടെ ശ്രദ്ധേയനായ യുവതുർക്കി വി ടി ബൽറാം എംഎൽഎ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ഇന്ത്യക്ക് വെളിയിലെ പ്രവാസ യുവത്വത്തിന്റെ ജ്വലിക്കുന്ന പ്രസരിപ്പ് ഐവൈസിസി എന്ന സംഘടനയുടെ നാലാമത് തേരാളികൾ 2017/18 വർഷത്തെ തേരു തെളിക്കാൻ നിയോഗിതരായിരിക്കുകയാണ്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയുടെ മണ്ണിൽ ദ്വീപശിഖാന്തിത നീലപതാക സംഘത്തിന്റെ തേരാളിയായി കേരള വിദ്യാർത്ഥി യൂണിയന്റെ നിയോജകമണ്ഡലം പ്രസിഡന്റായി തുടങി ജില്ലാ കമ്മിറ്റിവരെ എത്തിയ ഐവൈസിസി യുടെ സ്താപക നേതാവെന്ന നിലയിലും മുൻ ദേശീയകമ്മിറ്റി ട്രഷറർ എന്ന നിലയിലുള്ള അനുഭവസമ്പത്തുമായി പ്രസിഡന്റായി ചുമതലയേറ്റ ബേസിൽ നെല്ലിമറ്റവും, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ബ്ലോക്ക് നിയോജകമണ്ഡലം കെഎസ്‌യു പ്രസിഡന്റായി തുടങ്ങി കെഎസ്‌യുവിന്റെ നീല പൊൻപതാക ജില്ലയിലാകെ പാറിച്ച് ജില്ലാ കമ്മിറ്റി അംഗമായി മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റായി ബഹ്‌റൈനിലെത്തി മനാമ ഏരിയ പ്രസിഡന്റായി സെന്റ്രൽ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റായി ഇപ്പോളിതാ ഐവൈസിസി യുടെ രണ്ടാമനായി ജനറൽ സെക്രട്ടറിയായി നിയോഗിതനായ ഫാസിൽ വട്ടോളിയും കേരളത്തിന്റെ തലസ്താന നഗരിയിൽ കേരള വിദ്യാർത്ഥി യൂണിയൻ പ്രവർത്തകനായി തുടങ്ങി ഐവൈസിസി യുടെ മെംബർഷിപ്പ് സെക്രട്ടറിയായി യൂത്ത് ഫെസ്റ്റ് ഫിനാൻസ് കമ്മിറ്റി കൺവീനർ എന്ന നിലയിലും കഴിവ് തെളിയിച്ച ഹരി ഭാസ്‌കരനും അടങ്ങിയ മികച്ച നേതൃത്വത്തിന്റെ കീഴിലാണ് ഐവൈസിസി പ്രവർത്തിക്കുക.