മനാമ :അനധികൃതമായി ഭൂമി കൈവശം വെക്കുകയും സർക്കാർ ഭൂമി കയ്യേറുകയും ചെയ്ത മന്ത്രി തോമസ് ചാണ്ടി രാജി വെക്കണം.തന്റെ ബിസിനസ് ആവശ്യത്തിന് കായൽ വളച്ച് കെട്ടി എടുക്കുകയും,കാലങ്ങളായി സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അനധികൃത മായി ഭൂമി കൈക്കലാക്കുകയും ചെയ്ത തോമസ് ചാണ്ടി ഒരു നിമിഷം പോലും മന്ത്രിസഭയിൽ തുടരുവാൻ അർഹനല്ല.

കുട്ടനാട്ടിലെ കർഷകരുടെ ഇടയിൽ ഗുണ്ടാ നേതാവായി വിലസുകയാണ് മന്ത്രിയുടെ സഹോദരൻ,അതിന് ആഭ്യന്തര വകുപ്പിന്റെ പിന്തുണയുമുണ്ട്.മന്ത്രിക്കെതിരെ പരാതി കൊടുത്ത വ്യക്തിയെ ഫോണിൽ വിളിച്ച് ഭീഷണി പെടുത്തിയതിലും ,സർക്കാർ ഓഫീസിൽ നിന്നും അനധികൃത ഭൂമി കയ്യേറ്റത്തിന്റെ ഫയലുകൾ കാണാതായതിലും മന്ത്രിക്കും അദ്ദേഹത്തിന്റെ സഹോദരനും വ്യക്തമായ പങ്ക് ഉണ്ട്.ജയരാജനും ,ശശീന്ദ്രനും എതിരെ നടപടിയെടുത്ത മുഖ്യമന്ത്രി തോമസ് ചാണ്ടിയെ ഭയക്കുന്നത് എന്തിനാണ് കോടികൾ സംഭാവന വാങ്ങിയാണ് തോമസ് ചാണ്ടിക്ക് മന്ത്രി സ്ഥാനം നൽകിയത് എന്ന ആരോപണം നിലനിൽക്കെ ഈ സംഭവങ്ങളുമായി കൂട്ടിവായിച്ചാൽ ഇതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന കാര്യത്തിൽ സംശയമി്‌ല്ലെന്നും ഐവെസിസി ആരോപിക്കുന്നു.

ആരോഗ്യ വകുപ്പ് ഏറ്റെടുത്ത് മുതൽ വൻപരാജയമായിരുന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ രാജി ആവശ്യപ്പെടുവാൻ ഇനിയും വൈകരുത് .കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയും ആളുകൾ പനി വന്ന് മരിക്കുന്നത് .ചികിത്സ നിഷേധിച്ചത് മൂലം പത്ത് ദിവസത്തിനുള്ളിൽ രണ്ടു പേർ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ മരണപ്പെട്ടു.ഇതിനെതിരെ ശക്തമായ നടപടി എടുക്കുവാൻ ആരോഗ്യവകുപ്പിന് ആയിട്ടില്ല.ബാലാവകാശ കമ്മീഷൻ നിയമനത്തിൽ അനധികൃതമായി ഇടപെട്ടു എന്ന കാരണത്താൽ ഹൈക്കോടതി രൂക്ഷമായി വിമർശിച്ച മന്ത്രിക്ക് ആ സ്ഥാനത്ത് തുടരുവാൻ യാതൊരു അർഹതയും ഇല്ല.ഇതിനെല്ലാം ഒത്താശ ചെയ്തുകൊടുക്കാതെ മുഖ്യമന്ത്രി ഇവരുടെ രാജി ആവശ്യപ്പെടണം ,രാജി വെക്കുവാൻ തെയ്യാറാവുന്നില്ല എങ്കിൽ മന്ത്രിസഭയിൽ നിന്നും പുറത്താക്കുവാൻ തെയ്യാറാവണം എന്നും ഐ വൈ സി സി ആവശ്യപ്പെട്ടു.