മനാമ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ്(IYCC) ടുബ്ലി സൽമാബാദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ 'തൂമഞ്ഞു പെയ്യുന്ന രാവ്' ക്രിസ്തുമസ് പുൽക്കൂട് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു .ഒന്നാം സമ്മാനം പ്രവീൺ ആന്റണി & ഫാമിലി രണ്ടാം സമ്മാനം ബിജു കെ പി & ഫാമിലി .മൂന്നാം സമ്മാനം അരുൺ രാജൻ & ഫാമിലി ,പ്രോത്സാഹന സമ്മാനം ഷാജി വിദയത്തിൽ & ഫാമിലി.

മുൻ വർഷങ്ങളെ അപേക്ഷിച്ച് വളരെ മികച്ച പ്രതികരണമാണ് ബഹ്റൈനിലെ പ്രവാസി സമൂഹത്തിൽ നിന്നും ലഭിച്ചത് .ഏകദേശം അമ്പത്തിമൂന്ന് കുടുംബങ്ങൾ ഐ വൈ സി സി ക്കു വേണ്ടി പുൽക്കൂടുകൾ ഒരുക്കി മത്സരത്തിൽ പങ്കെടുത്തു .നിശ്ചിത സമയത്തിനുള്ളിൽ ഉദ്ദേശിച്ചതിൽ കൂടുതൽ കുടുംബങ്ങൾ രെജിസ്റ്റർ ചെയ്തതുകൊണ്ട് രെജിസ്‌ട്രേഷൻ നേരത്തെ അവസാനിപ്പിച്ചിരുന്നു.

വിജയികൾക്ക് സമ്മാനം വെള്ളിയാഴ്ച നടക്കുന്ന കോൺഗ്രസ്സ് ജന്മദിനാഘോഷത്തിന്റെ വേദിയിൽ വെച്ച് വിതരണം ചെയ്യുമെന്ന് .കൺവീനർ സേവ്യർ പുള്ള് ,കോർഡിനേറ്റർ നവനീഷ് എന്നിവർ അറിയിച്ചു.