ഐ വൈ സി സി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.' രക്തദാനം മഹാദാനം ' എന്ന മുദ്രാവാക്യം ഉയർത്തി സംഘടിപ്പിച്ച ക്യാമ്പിൽ നൂറിൽപരം അംഗങ്ങൾ രക്തം ദാനം ചെയ്തു. സല്മാനിയ മെഡിക്കൽ കൊബ്ലെക്‌സിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് 12:30 യാണ് അവസാനിച്ചത്.പ്രമുഖ സാമൂഹിക പ്രവർത്തകനും,ഐസിആർഎഫ് ഹോസ്പിറ്റൽ വിസിറ്റ് ഇൻചാർജുമായ കെ റ്റി സലിം ക്യാമ്പ് ഉത്ഘാടനം ചെയ്തു.

പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ സോമൻ ബേബി,ഐ സി ആർ എഫ് മുൻ ചെയർമാൻ ജോൺ ഐപ്പ്,ജോയിന്റ് സെക്രട്ടറി അജയ് കൃഷ്ണൻ .മെഡിക്കൽ ക്യാമ്പ് ഇൻ ചാർജ് സുധീർ തിരുനിലത്ത് ,കോൺഗ്രസ് നേതാവ് കുര്യൻ കൂത്തപ്പള്ളി, മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി തോമസ് സൈമൺ,മുൻ പ്രസിടന്റ്‌റ് ലതീഷ് ഭരതൻ, ഭാരവാഹികളായ സനൽകുമാർ,രാജിലാൽ തമ്പാൻ,ജെ.സി.സി രക്ഷാധികാരി സിയാദ് ഏഴംകുളം,കെഎംസിസി വൈസ് പ്രസിടന്റ് ടിപ്പ് ടോപ് ഉസ്മാൻ,പീപ്പിൾസ് ഫോറം പ്രതിനിതികളായ ജയശീൽ,സുന്ദർ പിള്ള,ആസാദ്,സാമൂഹിക പ്രവർത്തകനും കവിയുമായ സുരേഷ് പുത്തൻവിളയിൽ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.അനസ് റഹീം,ഷാബു ചാലക്കുടി എന്നിവർ കൺവീനർമ്മാരായ കമ്മറ്റിയാണ് ക്യാമ്പിന് നേതൃത്വം നല്കിയത്.