- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.വൈ.സി.സി. ബഹ്‌റൈൻ ഇന്ദിരാജിയുടെ ജന്മദിനം ആഘോഷിച്ചു
മനാമ: ഐ.വൈ.സി.സി. ബഹ്‌റൈൻ ഗുദൈബിയ - ഹൂറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ഉരുക്ക് വനിത എന്നറിയപ്പെടുന്ന മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 99-ാം ജന്മദിനം സമുചിതമായി ആഘോഷിച്ചു. ഇന്ദിര പ്രിയദർശിനിയുടെ ജന്മദിനമായ 19 ന് ഗുദൈബിയയിൽ ഇന്ദിര നഗറിൽ കൂടിയ യോഗത്തിന് ഏരിയ പ്രസിഡന്റ് ശരുൺ അദ്ധ്യക്ഷത വഹിച്ചു. ഐ.വൈ.സി.സി. ദേശീയ കമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് ബ്‌ളസ്സൻ മാത്യൂ ഉത്ഘാടനം ചെയ്തു. ഇന്ത്യക്ക് വേണ്ടി ഒട്ടേറെ സംഭാവനകൾ ചെയ്ത മണ്മറഞ്ഞ ഭരണാധികാരികളെ കേന്ദ്ര സർക്കാർ മറക്കുന്നതിനെ ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്ത് പ്രസംഗിച്ച ആക്റ്റിങ് പ്രസിഡന്റ് നിശിതമായി വിമർശിച്ചു. ആധുനിക ഇന്ത്യ കെട്ടിപ്പെടുക്കുന്നതിൽ ഇന്ദിര ഗാന്ധിയുടെ പങ്ക് വളരെ വലുതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ദിര ഗാന്ധിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെ കോർത്തിണക്കി വിഡിയോ പ്രദർശനവും നടത്തി.ദേശീയ കമ്മിറ്റി ട്രഷറർ ലിനു തോപ്പിൽ സാം, വൈസ് പ്രസിഡന്റ് ഫാസിൽ വട്ടോളി, ജോ.സെക്രട്ടറി ദിലീപ് ബാലകൃഷ്ണൻ, മുൻ ദേശീയ സെക്രട്ടറി ബിജു മലയി

മനാമ: ഐ.വൈ.സി.സി. ബഹ്‌റൈൻ ഗുദൈബിയ - ഹൂറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ഉരുക്ക് വനിത എന്നറിയപ്പെടുന്ന മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 99-ാം ജന്മദിനം സമുചിതമായി ആഘോഷിച്ചു. ഇന്ദിര പ്രിയദർശിനിയുടെ ജന്മദിനമായ 19 ന് ഗുദൈബിയയിൽ ഇന്ദിര നഗറിൽ കൂടിയ യോഗത്തിന് ഏരിയ പ്രസിഡന്റ് ശരുൺ അദ്ധ്യക്ഷത വഹിച്ചു.
ഐ.വൈ.സി.സി. ദേശീയ കമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് ബ്‌ളസ്സൻ മാത്യൂ ഉത്ഘാടനം ചെയ്തു. ഇന്ത്യക്ക് വേണ്ടി ഒട്ടേറെ സംഭാവനകൾ ചെയ്ത മണ്മറഞ്ഞ ഭരണാധികാരികളെ കേന്ദ്ര സർക്കാർ മറക്കുന്നതിനെ ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്ത് പ്രസംഗിച്ച ആക്റ്റിങ് പ്രസിഡന്റ് നിശിതമായി വിമർശിച്ചു. ആധുനിക ഇന്ത്യ കെട്ടിപ്പെടുക്കുന്നതിൽ ഇന്ദിര ഗാന്ധിയുടെ പങ്ക് വളരെ വലുതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ദിര ഗാന്ധിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെ കോർത്തിണക്കി വിഡിയോ പ്രദർശനവും നടത്തി.
ദേശീയ കമ്മിറ്റി ട്രഷറർ ലിനു തോപ്പിൽ സാം, വൈസ് പ്രസിഡന്റ് ഫാസിൽ വട്ടോളി, ജോ.സെക്രട്ടറി ദിലീപ് ബാലകൃഷ്ണൻ, മുൻ ദേശീയ സെക്രട്ടറി ബിജു മലയിൽ, മുൻ പ്രസിഡന്റ് വിൻസു കൂത്തപ്പള്ളി, ഷഫീക് കൊല്ലം, രമേഷ് വണ്ടാനം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
യോഗത്തിൽവച്ച് ദേശീയ ചാരിറ്റി ഫണ്ടിലേയ്ക്ക് ഏരിയ കമ്മിറ്റി സ്വരൂപിച്ച തുക ഏരിയ കമ്മിറ്റി ഭാരവാഹികൾ ദേശീയ ചാരിറ്റി കൺവീനർ ഷഫീക് കൊല്ലത്തിനു കൈമാറി. യോഗത്തിനു ഏരിയ സെക്രട്ടറി മനു സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ് സ്റ്റെഫി നന്ദിയും പറഞ്ഞു. തുടർന്ന് ഏരിയ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തവർക്ക് മധുരം വിതരണം ചെയ്തു.

