- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഐ വൈ സി സി ചാമ്പ്യൻസ് കപ്പ് 2015: ഒരുക്കങ്ങൾ പൂർത്തിയായി
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് 'ഐ വൈ സി സി ചാമ്പ്യൻസ് കപ്പ് 2015 'ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു . ബെ്രെഹനിലെ 8 പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ടീമിനും മൂന്ന് കളികൾ വീതം ഉണ്ടാകും. രണ്ട് ഗ്രൂപ്പുകളിൽ നിന്ന

മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് 'ഐ വൈ സി സി ചാമ്പ്യൻസ് കപ്പ് 2015 'ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു . ബെ്രെഹനിലെ 8 പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ടീമിനും മൂന്ന് കളികൾ വീതം ഉണ്ടാകും. രണ്ട് ഗ്രൂപ്പുകളിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങൾ ലഭിക്കുന്ന ടീമുകൾ സെമി ഫൈനലിലേക്ക് യോഗ്യത നേടും.
ഗ്രൂപ്പ് എ ( Al Keralawi ,Yuva Kerala ,JMJ Grp Bardez Boys,Pearls Of Bahrain ) ഗ്രൂപ്പ് ബി (Kerala House United,Showstoppers,Marina FC,Salcete United ) ഐ വൈ സി സി സ്‌പോർട്ട്‌സ് വിഭാഗത്തിന്റ്‌റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത് . സെപ്റ്റംബർ 11 ന് വിന്നെഴ്‌സ് ഫുട്‌ബോൾ ക്ലബ് (ഇസ ടൗൺ) മൈതാനത്ത് വച്ച് വൈകിട്ട് 3 മണിക്കാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
'സെവൻസ് എ സൈഡ് ഫുട്‌ബോൾ ടൂർണ്ണമെന്റ്‌റാണ് സംഘടിപ്പിച്ചിരിക്കുന്നത് .കഴിഞ്ഞ ദിവസം ഗ്രീൻ കപ്‌സിക്കം റസ്‌റ്റോറന്റിൽ വച്ച് നടന്ന ക്യാപ്റ്റൻസ് മീറ്റിൽ ടീമുകളെ പ്രതിനിധീകരിച്ച് ടീം ക്യാപ്റ്റന്മാർ പങ്കെടുത്തു .ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീമിന് ക്യാഷ്പ്രൈസും
ചാമ്പ്യൻസ് ട്രോഫിയും ഉണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ജോജി ജേക്കബ്,സ്പോർട്സ് വിങ് കൺവീനർ ( 33006778 ) ഷെഫീക് (34070083 )സൈനുദീൻ(33139675)

