മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച  രണ്ടാമത്  'ഐ വൈ സി സി ചാമ്പ്യൻസ് കപ്പ് 2015 ൽ ' യുവ കേരള 'ചാബ്യന്മാരായി. കഴിഞ്ഞ ദിവസം  വിന്നെഴ്‌സ് ഫുഡ്‌ബോൾ ക്ലബ് (ഇസ ടൗൺ) മൈതാനത്ത് വച്ചാണ്  സെവൻസ് എ സൈഡ് ഫുഡ്‌ബോൾ ടൂർണ്ണമെന്റ് നടന്നത് . ഐ വൈ സി സി സ്‌പോർട്ട്‌സ് വിംഗിന്റെ നേതൃത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

എട്ട്  ടീമുകൾ പങ്കെടുത്ത മത്സരം രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് നടന്നത്. ഇരു ഗ്രൂപ്പുകളിൽ നിന്നും ഒന്നും രണ്ടും സ്ഥാനം നേടിയ ടീമുകൾ സെമി ഫൈനലിൽ മാറ്റുരച്ചു. സെമി ഫൈനലുകളിൽ വിജയിച്ച് അൽ കേരള വി യും യുവ കേരളയും കലാശക്കൊട്ടിന് അർഹത നേടി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അൽ  കേരള വി യെ തോല്പിച്ച്  യുവകേരള ചാംബ്യന്മാരായി. ബെസ്റ്റ് പ്ലെയർ ആഷിക് (യുവ കേരള ) ബെസ്റ്റ് ഗൊൾ കീപ്പർ മുജീബ് (അൽ കേരള വി ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ഈസ്റ്റ് റിഫ കൗൺസിലർ ബദർ അൽ തമിമി ക്യാഷ് അവാർഡും ഐ വൈ സി സി ചാമ്പ്യൻസ് കപ്പ്  2015 ട്രോഫിയും സമ്മാനിച്ചു. റണ്ണേഴ്‌സ്‌ അപ്പ് ട്രോഫിയും ക്യാഷ് അവാർഡും  കെ എം സി സി വൈസ് പ്രസിടന്റ്‌റ് ടിപ് ടോപ്പ് ഉസ്മാൻ സമ്മാനിച്ചു ഐ വൈ സി സി ദേശീയ ഭാരവാഹികൾ വിജയികളായ ടീം അംഗങ്ങൾക്ക് മെഡലുകളും ട്രോഫിയും വിതരണം ചെയ്തു. ഐ വൈ സി സി സ്പോർട്സ് വിങ് കൺവീണർ ജോജി ജേക്കബ് സബ്കമ്മറ്റി അംഗങ്ങളായ സൈന്നുദീൻ, ഷഫീക് ചാലക്കുടി എന്നിവർ അടങ്ങിയ കമ്മറ്റിയാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകിയത് .