മനാമ: മുഖ്യമന്ത്രി ഉമ്മൻച്ചാണ്ടിക്ക് നേരെ തിരുവനന്തപുരത്ത് വച്ച് ഉണ്ടായ ആക്രമണത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കൊൺഗ്രസ്സ് ,ബഹ്‌റൈൻ ദേശീയ കമ്മറ്റി പ്രതിഷേധം അറിയിച്ചു . അടിയന്തരമായി കൂടിയ കോർ കമ്മറ്റിയാണ് പ്രതിഷേധക്കുറിപ്പ് ഇറക്കിയത്. യു ഡി എഫ് സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ കണ്ട് പേടിച്ച സിപിഐ (എം ) ,ഗുണ്ടകളെ ഇറക്കി ആക്രമണം അഴിച്ച് വിടുകയാണ് ഉണ്ടായത് .ഇത്രയേറെ തോൽവികൾ ഏറ്റുവാങ്ങിയിട്ടും  ഇടതുപക്ഷം പഠിക്കുന്നില്ല  എന്നതിന്റെ തെളിവാണ് ഈ ആക്രമണം.

വികസനം കണ്ട് ഭ്രാന്ത് പിടിച്ച സഖാക്കളെ ചങ്ങലക്ക് ഇടുവാൻ സിപിഐ (എം )കേന്ദ്ര നേതൃത്വം തയ്യാറാകണം ,അല്ലെങ്കിൽ വരും നാളുകളിൽ ചെങ്കൊടി എന്തുവാൻ കേരളത്തിൽ ആളെ കിട്ടാത്ത അവസ്ഥയുണ്ടാകും. ആക്രമാണ്  തങ്ങളുടെ മുദ്രാവാക്യം എന്ന് വീണ്ടും വീണ്ടും ഇടതുപക്ഷം തെളിയിക്കുകയാണ് .നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ,നിയമസഭ തിരഞ്ഞെടുപ്പിലും തോൽവി  ഇടത് പക്ഷം മുൻകൂട്ടി കണ്ടു അതുകൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ ആക്രമണം അഴിച്ച് വിടുന്നത്. ഇതിനുള്ള മറുപടി കേരള ജനത ബാലറ്റിലൂടെ നല്കുമെന്നും ഐ വൈ സി സി പ്രതിഷേധക്കുറുപ്പിൽ അറിയിച്ചു