മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി) ബഹ്‌റൈൻ സ്ഥാപക ദിനത്തോടനുബന്ധിച്ചു രണ്ടാമത് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. സല്മാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാമ്പ് രാവിലെ 8 മണിക്ക് ആരംഭിച്ചു. എൽ എം ആർ എ പ്രൊജക്റ്റ് അഡ്വൈസർ റാജി എ റഹ്മാൻ ക്യാമ്പ്   ഉത്ഘാടനം ചെയ്തു. 'രക്തദാനം മഹാദാനം 'എന്ന സന്ദേശം ബെ്രെഹനിലെ ജനങ്ങളുടെ ഇടയിലേക്ക് വ്യാപിപിച്ചുകൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ബെ്രെഹനിലെ സാമൂഹിക സാംസ്‌കാരിക മാദ്ധ്യമ രംഗത്തെ പ്രമുഖർ ക്യാമ്പ് സന്ദർശിച്ച് ആശംസകൾ നേർന്നു. ഐ സി ആർ എഫ് ചെയർമാൻ ഭഗവാൻ അസ്സപ്പോട്ട, സെക്രട്ടറി അജയ് കൃഷ്ണൻ, ഡെയിലി ട്രിബ്യുൺ മാനേജിങ് എഡിറ്റർ  സോമൻ ബേബി, മർത്തോമ ഇടവക വികാരി റെവ:ഫാ. രെഞ്ചി വർഗീസ് മല്ലപ്പള്ളി, പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ഇ വി രാജീവ്, കേരളസമാജം ഭാരവാഹികളായ മനോജ് മാത്യു, പ്രദീപ് അഴീക്കോട്, സോമരാജൻ, കെ സി എ പ്രസിടന്റ്‌റ് സൊവിച്ചൻ ചെന്നാട്ടുശേരി, പീപ്പിൾ ഫോറം പ്രസഡന്റ് അഡ്വ . ജായ് വെട്ടിയാടൻ, ജോൺ ഫിലിപ്പ് (പി എം എഫ് ) ബിസ്സിനെസ്സ് ഫോറം ചെയർമാൻ ജോർജ് മാത്യു, സാമൂഹിക പ്രവർത്തകാരായ അനീഷ് വർഗീസ്, യു കെ അനിൽ കുമാർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. അനീഷ് അബ്രാഹം, ദനെഷ് പിള്ള, റിച്ചി മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സബ് കമ്മറ്റിയാണ് ക്യാമ്പിന് നേതൃത്വം നല്കിയത്