ഐവൈസിസി ബഹ്‌റൈൻ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദിശാ നിശാ ക്യാമ്പ് ഇന്ന് രാത്രി 7 മണി മുതൽ ഹമദ് ടൗണിൽ ആരംഭിക്കും. ക്യാമ്പ് എൻ എസ് യു ദേശീയ സെക്രട്ടറി അഡ്വ. എസ് ശരത് ഉദ്ഘാടനം ചെയ്യും. ബഹ്‌റൈനിൽ ആദ്യമായാണ് ഒരു പ്രവാസ സംഘടന മുഴുവൻ സമയ നിശാ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

എവൈസിസി ബഹ്‌റൈൻ അഞ്ച് വർഷം പൂർത്തിയായ അവസരത്തിലാണ് ഇത്തരം ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്, ബഹ്‌റൈൻ പ്രവാസ ഭൂമികയിലെ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക ആതുര സേവന വിദ്യാഭ്യാസ ജീവകാരുണ്യ രംഗങ്ങളിൽ ഇതിനോടകം മികച്ച പ്രവർത്തനം കാഴ്‌ച്ചവച്ചാണു ഐവൈസിസി അഞ്ചാം വർഷത്തിലേക്ക് കടക്കുന്നത. ഐവൈസിസിയുടെ 64 അംഗ കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കും ഒമ്പത് ഏരിയ കമ്മിറ്റി ഭാരവാഹികളും അടക്കം നൂറോളം പ്രവർത്തകർക്കായാണു ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. വിൻസു കൂത്തപ്പള്ളി യുടേ നേതൃത്വത്തിൽ ബ്ലെസ്സൻ മാത്യൂ, ഷഫീക്ക് കൊല്ലം എന്നിവരടങുന്ന കമ്മിറ്റിയാണു ക്യാമ്പിനു നേതൃത്വം നൽകുന്നത്.

വ്യാഴാഴ്ച രാത്രി ഏഴു മുതൽ വെള്ളിയാഴ് ഉച്ചക്ക് 1.30 വരെയാണ് ക്യാമ്പ്. അഞ്ചു സെക്ഷനുകളിലായി വിവിധ രംഗങളിലെ പ്രതിഭകൾ ക്ലാസുകൾക്ക് നേതൃത്വം നൽകും. 7.30നു ഐവൈസിസി പ്രസിഡന്റ് ബേസിൽ നെല്ലിമറ്റത്തിന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനം എസ് ശരത് ഉദ്ഘാടനം ചെയ്യും. തുടർന്ന് 9.30 നു 'ഇന്ത്യയെ വരിഞ്ഞ് മുറുക്കുന്ന ഫാസിസം' എന്ന വിഷയത്തിൽ അഡ്വ. എസ് ശരത് ക്ലാസിനു നേതൃത്വം നൽകും.

11മണിക്ക് ഐവൈസിസി ചരിത്രത്തിലൂടെ എന്ന വിഷയത്തിൽ ഐവൈസിസി സ്താപക പ്രസിഡന്റ് അജ്മൽ ചാലിൽ ക്ലാസ് നയിക്കും തുടർന്ന് ക്യാമ്പ് പ്രധിനിധികളുടെ കലാപരിപാടികൾ അരങ്ങേറും, വെള്ളിയാഴ്ച രാവിലെ 7 മണിക്ക് യോഗാ ക്ലാസിനു ആർട് ഓഫ് ലിവിങ് പ്രതിനിധി ശ്രീനിവാസൻ ക്ലാസിനു നേതൃത്വം നൽകും,9.30 ക്ക് മാധ്യമങ്ങളും സംസ്‌കാരവും എന്ന വിഷയത്തിൽ ഗൾഫ് മാധ്യമം പ്രധിനിധി ഏ ബി ഷെറിൻ ക്ലാസ് നയിക്കും,10.30 നു വെക്തിത്വ വികസനം എന്ന വിഷയത്തിൽ കൗൺസിലർ ലത്തീഫ് കോലിക്കൽ നേതൃത്വം നൽകും,1.30 നു സമാപന സമ്മേളനത്തോട് കൂടി ക്യാമ്പ് അവസാനിക്കും.