മനാമ:ഐ വൈ സി സി സ്വാന്ത്വന സ്പർശം 2014 ഇൽ ഉൾപ്പെടുത്തി ചികിത്സ സഹായം  നല്കിയ  മലപ്പുറം തിരൂർ സ്വദേശി വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് തിരിച്ചു. സന്മനസ്സുകൾക്ക് നന്ദി പറഞ്ഞു കൊണ്ടാണ് അദ്ദേഹം യാത്രയായത്. ഹമദ്  ടൗണിലെ കാർപെന്ററി വർക്ക് ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ താടിയെല്ല് തകർന്ന അദ്ദേഹം ചികിത്സക്കായി പണമില്ലാതെ ബുദ്ധിമുട്ടിയപ്പോൾ ഐ വൈ സി സി ഹമദ് ടൗൺ ഏരിയ കമ്മറ്റി അദ്ദേഹത്തിന് സഹായ ഹസ്തവുമായി എത്തിയത്.

ഐ വൈ സി സി ജുഫ്ഫിർ ഏരിയ കമ്മറ്റി അദ്ദേഹത്തിന് ആദ്യ ഗഡു സഹായം നല്കിയിരുന്നു. മറ്റ് ചികിത്സാ ചെലവിനായി ഐ വൈ സി സി ദേശീയ കമ്മറ്റി സ്വരൂപിച്ച സഹായ ധനം ചാരിറ്റി വിങ് കൺവീനർ ജിജൊമോൻ മാത്യുവിന്റെ നേതൃത്വത്തിൽകൈമാറി.