മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് മനാമ ഏരിയ കമ്മറ്റി സ്വാതന്ത്ര ദിനാഘോഷങ്ങളുടെ ഭയമായി മനാമ സൂഖിൽ പായസ വിതരണം നടത്തി .ഏരിയ പ്രസിഡന്റ് ഫാസിൽ വട്ടോളിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ കെ എം സി സി മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് ഇഖ്ബാൽ സന്നിഹിതനായിരുന്നു. ഐ വൈ സി സി ദേശീയ ഭാരവാഹികളായ രമേശ് വണ്ടാനം, വിനോദ് ഏരിയ ഭാരവാഹികളായ റിച്ചി ജോഷ്വ, ഷാബു, ഷംസീർ വടകര ഫാസിൽ, അൻസാർ എന്നിവർ നേതൃത്വം നല്കി.