മനാമ: ഇന്ത്യക്ക് പുറത്തെ ആദ്യത്തെ യുവജന കൂട്ടായ്മയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന്റെ ഒമ്പതാമത് ഏരിയ കമ്മറ്റി നിലവിൽ വന്നു. മനാമ കേന്ദ്രീകരിച്ചാണ് ഏരിയ കമ്മറ്റി പ്രവർത്തിക്കുക. ബുധനാഴ്‌ച്ച ഫുഡ് സിറ്റി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ നൂറോളം വരുന്ന പ്രവർത്തകർ പങ്കെടുത്തു. അതിൽ നിന്ന് പുതിയ ഏരിയയുടെ ഭാരവാഹികളെ യോഗം ഐക്യകണ്‌ഠ്യേ തിരഞ്ഞെടുത്തു. ഫാസിൽ  വട്ടോളിയെ ഏരിയ കമ്മറ്റി പ്രസിഡന്റ് ആയും ജിത്തു പാനൂരിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ദീപു ചേരക്കുളം- വൈസ് പ്രസിഡന്റ് , റിച്ചി മാത്യു- ജോയിന്റ് സെക്രട്ടറി , റിൻസ് സുധാകരൻ- ട്രഷർ, ജോജി വർഗീസ്, മഹറൂഫ് കണ്ണൂർ, സുനിൽ കുമാർ, അർഷാദ്, എബിൻ തങ്കച്ചൻ പെരുമ്പാവൂർ-  എക്‌സിക്യുട്ടീവ് കമ്മറ്റി അംഗങ്ങൾ എന്നിവരാണ് മറ്റു ഭാരവാഹികൾ.

രൂപീകരണ യോഗത്തിൽ ദേശീയ പ്രസിഡന്റ് സി അജ്മൽ അധ്യക്ഷനായിരുന്നു. എം സി സി കണ്ണൂർ ജില്ല സെക്രട്ടറി ഷംസു പാനൂർ , മുൻ വിശ്വകലാ സെക്രട്ടറി  ചന്ദ്രൻ മഹാരാജ, ഐ വൈ സി സി ജനറൽ സെക്രട്ടറി ബിജു മലയിൽ, വൈസ് പ്രസിഡന്റ് ഈപ്പൻ  ജോർജ്,   ജോയിന്റ്  സെക്രടറിമാരായ മഹേഷ് പി സി, റോബിൻ രാജ് തുടങ്ങിയവർ പുതിയ കമ്മറ്റിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. വൈസ് പ്രസിടന്റ്‌റ് പി സി രജീഷ് പ്രതിഞ്ഞ ചൊല്ലി ക്കൊടുത്തു.

പുതിയ ഏരിയ പ്രസിഡന്റ് ഫാസിൽ വട്ടോളി സ്വാഗതവും ജിത്തു പാനൂർ നന്ദിയും പറഞ്ഞു. കെ പി സി സി യുടെ തീരുമാനം അനുസരിച്ച് ഫ്‌ലെക്‌സ് ഒഴിവാക്കി തുണികൊണ്ടുള്ള ബാനർ ആണ് പരുപാടിക്ക് ഉപയോഗിച്ചത്. ഈ മാസം 24 25 തിയതികളിൽ നടക്കുന്ന യൂത്ത് ഫെസ്റ്റ് വിജയിപ്പിക്കുവാൻ പരമാവധി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ആളുകളെ മനാമ ഏരിയ കമ്മറ്റിയിൽ നിന്ന് പങ്കെടുപ്പിക്കുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.