- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐവൈസിസി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; 250ഓളം തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു
മനാമ: ഐവൈസിസി തുബ്ലി സൽമാബാദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൽമാബാദിൽ സ്ഥിതി ചെയ്യുന്ന ഷാഹീൻ ഗ്രൂപ്പിന്റെ അക്കമഡേഷനിൽ വച്ച് കിംസ് മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ചാണ് ക്യാംമ്പ് സംഘടിപ്പിച്ചത്. കിംസ് ഹോസ്പിറ്റലിലെ ഡോ: ഹരികൃഷ്ണൻ, ഡോ: ആശിഷ് കല്ലറ, ഡോ: ചിപ്പി വ

മനാമ: ഐവൈസിസി തുബ്ലി സൽമാബാദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സൽമാബാദിൽ സ്ഥിതി ചെയ്യുന്ന ഷാഹീൻ ഗ്രൂപ്പിന്റെ അക്കമഡേഷനിൽ വച്ച് കിംസ് മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ചാണ് ക്യാംമ്പ് സംഘടിപ്പിച്ചത്. കിംസ് ഹോസ്പിറ്റലിലെ ഡോ: ഹരികൃഷ്ണൻ, ഡോ: ആശിഷ് കല്ലറ, ഡോ: ചിപ്പി വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ആരോഗ്യ പരിശോധനക്ക് നേതൃത്വം നൽകി. സാമൂഹിക പ്രവർത്തകൻ അജയ് കൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുബ്ലി ഏരിയ പ്രസിഡന്റ് ദിലീപ് ബാലകൃഷ്ണൻ, സെക്രട്ടറി ഷംസീർ വടകര, ദേശീയ ഭാരവാഹി ബിനു പുത്തൻപുരക്കൽ, ഷാഹീൻ ഗ്രൂപ്പ് ക്യാമ്പ് മാനേജർ ശിവൻ, കിംസ് ഹോസ്പിറ്റൽ ഗസ്റ്റ് റിലേഷൻ ഓഫീസർ സഹൽ കെ ബഷീർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സാമൂഹിക പ്രവർത്തകൻ അനിൽ യുകെ ക്യാമ്പ് സന്ദർശിച്ചു. രാവിലെ എട്ടരമണിക്ക് ആരംഭിച്ച ക്യാമ്പ് ഒരു മണിയോടെയാണ് അവസാനിച്ചത്. ഏകദേശം 250 ഓളം തൊഴിലാളികൾ ക്യാമ്പ് പ്രയോജനപ്പെടുത്തി

