മനാമ: ഇന്ത്യക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ്സ് യുവജന കൂട്ടായ്മയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന്റെ മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി. ഐ വൈ സി സി സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റ് 2014 ന്റെ വേദിയിൽ വച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ദേശീയ ജനറൽ  സെക്രട്ടറി അർദ്ധനാരി നടുവണ്ണൂർ യൂത്ത്  കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറിയും പ്രവാസ ജീവിതത്തിലേക്ക് കടന്നു വന്ന മൻസൂറിനു  നല്കി അംഗത്വ വിതരണം ഉത്ഘാടനം ചെയ്തു. ഐ വൈ സി കേരള ഘടകം ജനറൽ സെക്രട്ടറി അനീഷ് വരിക്കന്നമല, ഐ വൈ സി സി പ്രസിഡന്റ് സി അജ്മൽ, ജനറൽ സെക്രട്ടറി ബിജു മലയിൽ, പ്രോഗ്രാം കൺവീനർ ജിജോ മോൻ മാത്യു, മെമ്പർഷിപ്പ് സെക്രട്ടറി ബേസിൽ നെല്ലിമറ്റം എന്നിവർ സന്നിഹിതരായിരുന്നു .

രണ്ട് മാസം നീണ്ട് നില്ക്കുന്ന അംഗത്വ വിതരണത്തിനാണ് സംഘടന തയ്യാറെടുക്കുന്നത്. 40  വയസ്സിൽ താഴെയുള്ള കോൺഗ്രസ്സ് അനുഭാവമുള്ള ഏതൊരു പ്രവാസിക്കും സംഘടനയിൽ അംഗത്വമെടുക്കാം. അംഗത്വം സൗജന്യമായിരിക്കും. ഐ വൈ സി സി ഏരിയ കമ്മറ്റി പ്രസിഡന്റുമാരുടെ കയ്യിൽ നിന്നും അതാത് സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് അംഗത്വ ഫോമുകൾ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ബേസിൽ നെല്ലിമറ്റം (36713536 ).

മനാമ ഏരിയ (ഫസൽ വട്ടോളി 38099150 ), സൽമാനിയ ഏരിയ (ബ്ലെസ്സൺ മാത്യു 36951681 ), ഡിപ്ലോമാറ്റ് ഏരിയ (ഷമീം 34527030), ജുഫൈർ ഏരിയ (ടിജു കോശി 33658900), ഗുദൈബിയ (ഷബീർ മുക്കൻ 36296042), ടുബ്ലി (ദിലീപ് ബാലകൃഷ്ണൻ 36736423), മുഹരഖ് (മുഹമ്മദ് റഫീക്ക് 36005537), ഹമദ് ടൗൺ (അനസ് രഹീം 33874100), റിഫ (ദീപു ഡേവിസ് 33470908 )