മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി) 2015-2016 വർഷത്തേക്കുള്ള പുതിയ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മനാമ കേന്ദ്ര കമ്മറ്റി ഓഫീസിൽ വച്ച് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ നിർവ്വാഹക സമിതി സമ്പൂർണ്ണ യോഗത്തിൽ വച്ച് ഐക്യകണ്‌ഠ്യേനെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് ഭാരവാഹികൾ: വിൻസൂ കൂത്തപ്പള്ളി  (പ്രസിഡന്റ്), ധനേഷ് എം പിള്ള (ജെനറൽ സെക്രട്ടറി), ബേസിൽ നെല്ലിമറ്റം (ട്രഷറർ ആൻഡ് മീഡിയ സെക്രട്ടറി).

വൈസ് പ്രസിഡന്റുമാർ- മുഹമ്മദ് റഫീക്ക്, ഷബീർ മുക്കൻ, ജോയിന്റ് സെക്രട്ടറി അനീഷ് അബ്രഹാം, രമേശ് വണ്ടാനം, അസിസ്റ്റന്റ് ട്രഷർ-
വിനോദ് ആറ്റിങ്ങൽ, ചാരിറ്റി വിങ് കൺവീനർ-  ജിജോമോൻ മാത്യു, ആർട്‌സ് & കൾച്ചറൽ  കൺവീനർ-  ജൈസൺ മുണ്ടുകോട്ടക്കൽ, സ്പോർട്സ് വിങ് കൺവീനർ- ജോജി ജേക്കബ്, മെമ്പർഷിപ്പ് കൺവീനർ- ബിനു പുത്തൻപുരക്കൽ, അഡൈ്വസറി ബോർഡ്- സി അജ്മൽ, ബിജു മലയിൽ,  ഈപ്പൻ ജോർജ്,  പി സി രജീഷ്, ഷഫീക് എ.

പ്രസിഡന്റ് വിൻസൂ കൂത്തപ്പള്ളി കെഎസ് യു മുൻ പത്തനംതിട്ട ജില്ല സെക്രട്ടറി, ധനേഷ് എംപിള്ള മുൻ ആലപ്പുഴ ജില്ല സെക്രട്ടറി, ബേസിൽ നെല്ലിമറ്റം, മുൻ മുവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ സംഘടന പ്രവർത്തനം നടത്തി പരിചയ സമ്പന്നരായ നേതൃത്വമാണ് പുതിയ ഭാരവാഹികൾ. ഒരു മാസമായി നടന്ന് വന്ന ഏരിയാതല കൺവൻഷനുകൾക്ക് ശേഷമാണ്  ദേശീയ കമ്മറ്റി നടന്നത്. ഒൻപത് ഏരിയ കമ്മറ്റികളിൽ നിന്നായി തിരഞ്ഞെടുത്ത 42 ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങളിൽ നിന്നാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. തികച്ചും ജനാതിപത്യപരമായ രീതിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ പത്രക്കുറുപ്പിൽ അറിയിച്ചു