- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ ബഡ്ജറ്റ് ദിവാസ്വപ്നത്തിൽ തീർത്തത്: ഐ വൈ സി സി
മനാമ: സംസ്ഥാന ബഡ്ജറ്റ് ജനപ്രിയം എന്നാണു വെപ്പ്...പക്ഷെ അത് നടപ്പാകണമെങ്കിൽ പ്രവാസികൾ കനിയണം, അതും കെഎസ്എഫ്ഇയിൽ ചിട്ടിക്ക് എല്ലാ പ്രവാസികളും ചേരണം. കെഎസ്എഫ്ഇയിൽ ചിട്ടിക്ക് ചേർന്നിട്ടുള്ള ഒറ്റ ഒരാളും പിന്നെ ചേരില്ല, കാരണം, ചിട്ടി കണ്ട് കഴിഞ്ഞാൽ പണം കിട്ടണേൽ ലോൺ എടുക്കുന്ന നടപടി ക്രമങൾ ആണ്. പ്രവാസ ലോകത്തെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി നില നിൽക്കുമ്പോൾ 12000 കോടി രൂപ ചിട്ടിയിലൂടെ നിക്ഷേപമായി വന്നാലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച കാര്യങൾ നടപ്പിലാകു. 90% പ്രവാസികളും തുച്ഛ വരുമാനക്കാരായിരിക്കെ ഇത് എങ്ങനെ നടപ്പിലാകും എന്നത് കണ്ടറിയണം...കേരള ഇൻഫ്രാസ്റ്റ്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബോർഡ് ഫണ്ട് (കിഫ്ബി)ൽ പ്രവാസികൾ കെ എസ് എഫ് ഇൽ ചിട്ടിക്കായി നിക്ഷേപിക്കുന്ന പണം എടുത്ത് നിക്ഷേപിച്ചാണു പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.....പൊതു ആവശ്യങ്ങൾക്കായി ഇങനെയുള്ള പണം കൊണ്ട് ഉണ്ടാക്കുന്ന പദ്ധതികളിൽ നിന്ന് സർക്കാരിനു യാതൊരു വരുമാനവുമില്ലെന്നിരിക്കെ ഈ പണങ്ങൾ എങ്ങിനെ മടക്കി നൽകും എന്ന ചോദ്യത്തിനു ധനമന്ത്രിക്ക് പോലും

മനാമ: സംസ്ഥാന ബഡ്ജറ്റ് ജനപ്രിയം എന്നാണു വെപ്പ്...പക്ഷെ അത് നടപ്പാകണമെങ്കിൽ പ്രവാസികൾ കനിയണം, അതും കെഎസ്എഫ്ഇയിൽ ചിട്ടിക്ക് എല്ലാ പ്രവാസികളും ചേരണം. കെഎസ്എഫ്ഇയിൽ ചിട്ടിക്ക് ചേർന്നിട്ടുള്ള ഒറ്റ ഒരാളും പിന്നെ ചേരില്ല, കാരണം, ചിട്ടി കണ്ട് കഴിഞ്ഞാൽ പണം കിട്ടണേൽ ലോൺ എടുക്കുന്ന നടപടി ക്രമങൾ ആണ്.
പ്രവാസ ലോകത്തെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി നില നിൽക്കുമ്പോൾ 12000 കോടി രൂപ ചിട്ടിയിലൂടെ നിക്ഷേപമായി വന്നാലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച കാര്യങൾ നടപ്പിലാകു. 90% പ്രവാസികളും തുച്ഛ വരുമാനക്കാരായിരിക്കെ ഇത് എങ്ങനെ നടപ്പിലാകും എന്നത് കണ്ടറിയണം...കേരള ഇൻഫ്രാസ്റ്റ്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബോർഡ് ഫണ്ട് (കിഫ്ബി)ൽ പ്രവാസികൾ കെ എസ് എഫ് ഇൽ ചിട്ടിക്കായി നിക്ഷേപിക്കുന്ന പണം എടുത്ത് നിക്ഷേപിച്ചാണു പദ്ധതികൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.....പൊതു ആവശ്യങ്ങൾക്കായി ഇങനെയുള്ള പണം കൊണ്ട് ഉണ്ടാക്കുന്ന പദ്ധതികളിൽ നിന്ന് സർക്കാരിനു യാതൊരു വരുമാനവുമില്ലെന്നിരിക്കെ ഈ പണങ്ങൾ എങ്ങിനെ മടക്കി നൽകും എന്ന ചോദ്യത്തിനു ധനമന്ത്രിക്ക് പോലും മറുപടി ഇല്ല.
ഇങ്ങനെ സ്വപ്നലോകത്തിരുന്ന് കൊണ്ട് തയാറാക്കിയ ബഡ്ജറ്റ് യാഥാർത്യങ്ങളോട് പൊരുത്തപ്പെടുന്നതല്ല. പ്രവാസികളുടെ പുനരധിവാസത്തിനു 18 കോടി വകയിരുത്തിയതല്ലാതെ, പാവപ്പെട്ട പ്രവാസികളിടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നേടാനായി സംവരണം ഏർപ്പെടുത്തുകയോ, റേഷൻ കാർഡിലെ ബിപിഎൽ ലിസ്റ്റിൽ പാവപ്പെട്ട പ്രവാസികളെ ഉൾപ്പെടുത്തുന്നതിനായുള്ള നടപടിക്രമങ്ങളൊ, പ്രവാസികളൂടെ യാത്രാക്ലേശത്തിനുള്ള പരിഹാര നിർദ്ദേശങ്ങളോ അടക്കം പ്രവാസികൾ കാലങളായി ഉന്നയിക്കുന്ന ഒരാവശ്യങ്ങൾക്കും അംഗീകരമില്ല എന്നതാണ് വസ്തുത എന്ന് ഐ വൈ സി സി ബഹ്‌റൈൻ ആരോപിച്ചു.

