മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ്  ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള ഓണാഘോഷപരിപാടി 'തുമ്പപ്പൂ 2015 ' ഈ വർഷം ലേബർ ക്യാമ്പിൽ വച്ച് നടത്തുവാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

രാഷ്ട്രീയമായും സംഘടനപരമായും വ്യത്യസ്തത പുലർത്തുന്ന കോൺഗ്രസ്സ് അനുഭാവമുള്ള യുവാക്കളുടെ കൂട്ടായ്മയാണ് ഐ വൈ സി സി. ആ വ്യത്യസ്തത നിലനിർത്തിക്കൊണ്ട് തന്നെ ഓണാഘോഷം ഐ വൈ സി സി തൊഴിലാളികൾക്കൊപ്പം ആഘോഷിക്കുവാൻ തീരുമാനിച്ചു. ഇന്ത്യയിലെ വിവിധ ദേശങ്ങളിൽ നിന്നുമുള്ള തൊഴിലാളികൾ ജോലി ചെയ്യുന്ന റ്റി എം സി കമ്പനിയുടെ സനദിൽ സ്ഥിതി ചെയ്യുന്ന അക്കൊമോടെഷനിൽ വച്ചാണ് ഐ വൈ സി സി ഈ പ്രാവശ്യം ഓണാഘോഷം സംഘടിപ്പിക്കുന്നത്  നാലിന് വെള്ളിയാഴ്ച 10 മണിക്ക് ആഘോഷ പരിപാടികൾ ആരംഭിക്കും .തൊഴിലാളികൾക്കൊപ്പം ഐ വൈ സി സി പ്രവർത്തകരും ചേർന്ന് പൂക്കളം ഒരുക്കും ഏകദേശം 2.30 മണി വരെ നീളുന്ന ആഘോഷ  പരിപാടിയിൽ വിവിധ യിനം നാടൻ  കലാ കായിക മത്സരങ്ങൾ ഉണ്ടാകും.

ഉച്ചക്ക് വിഭവ സമൃദ മായ ഓണസദ്യയോടെ നാടൻ പാട്ടിന്റെ അകമ്പടിയോടെ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും. വിശദ  വിവരങ്ങൾക്ക് പ്രോഗ്രാം കമ്മറ്റി കൺവീനർ ബിജു മലയിലുമായി (33717421 )ബന്ധപ്പെടാം.