മനാമ: ഐ.വൈ.സി.സി. മുഹറക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ 117-ാം ജന്മദിനത്തോടനുബന്ധിച്ച് 16 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി നിറക്കൂട്ട് എന്ന പേരിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി പെൻസിൽ ഡ്രായിംങ്ങ്, പെയിന്റിംങ്ങ് എന്നീ ഇനങ്ങളിലാണ് മത്സരം നടത്തുന്നത്.

25 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ മുഹറക് അൽ ഹിലാൽ ഹോസ്പ്പിറ്റലിനു സമീപമുള്ള ചാച്ചാജി നഗറിൽ (അൽ ഇസ്ലാഹി കമ്മ്യൂണിറ്റി ഹാൾ) വച്ച് നടത്തപ്പെടുന്ന മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നവംബർ 23ന് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഷിഹാബ് (35097963), റാഫി (35162010), രജീഷ് (39226865), റഫീക്ക് (33896640) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.