മനാമ: ഇന്ത്യയിലെ എഴുത്തുകാർക്കും സാംസ്‌കാരിക നേതാക്കൾക്കും പത്രപ്രവർത്തകർക്കും നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ ഐ വൈ സി സി ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ 'തൂലിക പ്രതിഷേധം' സംഘടിപ്പിക്കുന്നു. തൂലിക പടവാളാക്കി സമൂഹത്തിന്റെ നന്മക്ക് വേണ്ടി പോരാടുന്ന വ്യക്തികളെ ഇല്ലായ്മ ചെയ്യുന്ന രീതി കേട്ട് കേൾവി ഇല്ലാത്തതാണ്. സംഘപരിവാർ നേതൃത്വം നൽകുന്ന ബിജെപി സർക്കാർ അധികാരത്തിൽ വന്ന ശേഷം സർക്കാരിനെതിരെ സംസാരിക്കുന്നവരെ നിശബ്ദമാക്കുന്നതെന്നും ഇതിനെതിരെയാണ് ഐ വൈ സി സി തൂലിക പ്രതിഷേധം സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

22 വെള്ളിയാഴ്ച വൈകിട്ട് 4.30 മണിക്ക് 'ആൻഡലോസ് ഗാർഡനിൽ 'വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫാസിൽ വട്ടോളി (38099150)