മനാമ: ഒറ്റ രാത്രി കൊണ്ട് ഒരു രാജ്യത്തെ നോട്ടുകൾ നിരോധിച്ച്, ഒരു ജനതയെ മുഴുവൻ ഇരുട്ടിലേക്ക് തള്ളിയിട്ട ആ കറുത്ത ദിനത്തിന്റെ ഒന്നാം വാർഷിക ദിനമായ നവംബർ 8 ന് ഐ വൈ സി സി ട്യൂബ്ലി- സൽമാബാദ് ഏരിയ കമ്മറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നു. ഐ വൈ സി ടുബ്ലി സൽമാബാദ് ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വൈകുന്നേരം എട്ടിന് ട്യൂബിയിൽ സ്ഥിതി ചെയ്യുന്ന ലാമിയ റെസ്റ്റോറന്റിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ബഹ്റൈനിലെ എല്ലാ പ്രവാസി ഇന്ത്യക്കാരെയും ഈ പരിപാടിയിൽ ഭാഗവാക്കാകുവാൻ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: രാജൻ ബാബു: 35575969, നിതിൻ 36720830