മനാമ: കഴിഞ്ഞ ഒന്നര വർഷക്കാലം ബഹ്‌റിനിലെ പ്രവാസികളുടെ ഇടയിൽ  സാംസ്‌കാരിക, സാമൂഹിക സേവന രംഗത്ത് പ്രവർത്തിച്ച ഇന്ത്യക്ക് പുറത്തെ ആദ്യത്തെ  കോൺഗ്രസ്സ് യുവജന കൂട്ടായ്മയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി) ബഹ്‌റൈൻ തങ്ങളുടെ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് അമരിന്ദർ സിങ് രാജ ബ്രാറിന് കൈമാറി.

അഖിലേന്ത്യാ യൂത്ത് കോൺഗ്രസ്  ആസ്ഥാനത്ത് വച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റിന് ഐ വൈ സി സി ദേശീയ കമ്മറ്റി അംഗവും  സ്‌പോർട്ട്‌സ് വിഭാഗം കൺവീനറുമായ  വിൻസു കൂത്തപ്പള്ളിയാണ് പ്രവർത്ത റിപ്പോര്ട്ട് സമർപ്പിച്ചത്. വരും കാലങ്ങളിൽ ഐ വൈ സി സി യുടെ എല്ലാവിധ പ്രവർത്തനങ്ങൾക്കും യൂത്ത് കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിന്റെ എല്ലാ വിധ പിന്തുണയും  അദ്ദേഹം  വാഗ്ദാനം  ചെയ്തു.
കഴിഞ്ഞ വർഷം ബഹ്‌റിനിൽ നടന്ന യൂത്ത് ഫെസ്റ്റ് 2014 യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അർത്ഥനാരി കതിർവേൽ പങ്കെടുക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് യൂത്ത് കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിച്ചതും. എൻ എസ് യു അഖിലേന്ത്യാ പ്രസിഡന്റ് റോജി എം ജോണിനും റിപ്പോർട്ട് കൈമാറി.