മനാമ: 'വിശ്വാസം സംരക്ഷിക്കുക, വർഗീയതയെ ചെറുക്കുക' എന്ന പ്രമേയത്തിൽ ശബരിമല വിഷയത്തിൽ വിശ്വാസികൾക്ക് ഐക്യദാർഡൃം പ്രഖ്യാപിച്ചുകൊണ്ടു ഐ വൈ സി സി കേന്ദ്രകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കലവറ റെസ്റ്റോറന്റ് ഹാളിൽ വച്ച് 'വിശ്വാസ സംരക്ഷണ സദസ്സ്' സംഘടിപ്പിച്ചു. ഐ.വൈ.സി.സി. ദേശീയ പ്രസിഡണ്ട് ബ്ലസ്സൻ മാത്യു അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്‌കൂൾ എക്‌സികുട്ടീവ് അംഗം അജയ് കൃഷ്ണൻ ഉൽഘാടനം നിർവഹിച്ചു.

'ആചാരാനുഷ്ഠാങ്ങളെയും, വിശ്വാസങ്ങളെയും തകർക്കുന്ന പിണറായി സർക്കാരിന്റെയും, സിപിഎമ്മിന്റെയും ഗൂഢനീക്കം' എന്ന വിഷയത്തിൽ കെ.എം.സി.സി വൈസ് പ്രസിഡണ്ട് ഗഫൂർ കൈപ്പമംഗലം, 'ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംഘ്പരിവാർ സംഘടനകളുടെ ഇരട്ടത്താപ്പും, അജണ്ടകളും' എന്ന വിഷയത്തിൽ സാമൂഹ്യ പ്രവർത്തകൻ യു.കെ അനിൽ കുമാർ, 'ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിയമവഴികളും, സാധ്യതകളും' എന്ന വിഷയത്തിൽ അഡ്വ: ലതീഷ് ഭരതൻ, 'ശബരിമല യുവതീ പ്രവേശന വിഷയത്തിൽ കോൺഗ്രസ്സ് നിലപാട്' എന്ന വിഷയത്തിൽ ഐ.വൈ.സി.സി. സ്ഥാപക സെക്രട്ടറി ബിജു മലയിൽ എന്നിവർ സംസാരിച്ചു.

സിൻസൻ ചാക്കോ പുലിക്കോട്ടിൽ, ദിലീപ് ബാലകൃഷ്ണൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് ഐ.വൈ.സി.സി. ജനറൽ സെക്രട്ടറി റിച്ചി കളത്തൂരേത്ത് സ്വാഗതവും ട്രഷറർ ഷബീർ മുക്കൻ നന്ദിയും അറിയിച്ചു..