- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിട്ട കേന്ദ്ര സർക്കാരിന്റെ പുതിയ സാമ്പത്തിക നയം തിരുത്തണം: ഐ വൈ സി സി
മനാമ: കള്ളപ്പണവും അഴിമതിയും തടയുവാൻ എന്ന വ്യാജേന ഇന്ത്യ മഹാരാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിട്ട പുതിയ സാമ്പത്തിക നയം കേന്ദ്ര സർക്കാർ തിരുത്തണമെന്ന് ഐ വൈ സി സി. ബഹ്‌റൈൻ ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. വേണ്ട മുന്നൊരുക്കങ്ങൾ ഇല്ലാതെ കറൻസി പിൻവലിച്ചതിൽ ദുരൂഹതയുണ്ട്. കള്ളപ്പണം കണ്ടെടുക്കുവാൻ എന്ന പേരിൽ തുടങ്ങിയ പരിഷ്‌കാരം മൂലം ബുദ്ധിമുട്ടിലായത് സാധാരണക്കാരായ കോടിക്കണക്കിന് ജനങ്ങളാണ്. ഈ അവസ്ഥ തുടർന്നാൽ വരും ദിവസങ്ങളിൽ ഇന്ത്യ ഒരു കലാപ ഭൂമിയായി മാറും. അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ബിജെപി സർക്കാരിനും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമാണ്. കള്ളപ്പണത്തിന്റെ പേരിൽ സാധാരണ ജനങ്ങളെ ബാങ്കിന് മുന്നിൽ ദിവസങ്ങളോളം ക്യൂവിൽ നിർത്തുന്ന രീതി അംഗീകരിക്കുവാൻ കഴിയില്ല. എല്ലാ മേഖലയിലും ഒരു കുതിച്ചു ചാട്ടം നടത്തി മുന്നേറിക്കൊണ്ടിരുന്ന ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ പതിറ്റാണ്ടുകളോളം പിന്നോട്ടടിച്ച തീരുമാനമാണ് മോദി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റെ കാലത്ത് ലോക രാഷ്ട്ര

മനാമ: കള്ളപ്പണവും അഴിമതിയും തടയുവാൻ എന്ന വ്യാജേന ഇന്ത്യ മഹാരാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിട്ട പുതിയ സാമ്പത്തിക നയം കേന്ദ്ര സർക്കാർ തിരുത്തണമെന്ന് ഐ വൈ സി സി. ബഹ്‌റൈൻ ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. വേണ്ട മുന്നൊരുക്കങ്ങൾ ഇല്ലാതെ കറൻസി പിൻവലിച്ചതിൽ ദുരൂഹതയുണ്ട്. കള്ളപ്പണം കണ്ടെടുക്കുവാൻ എന്ന പേരിൽ തുടങ്ങിയ പരിഷ്‌കാരം മൂലം ബുദ്ധിമുട്ടിലായത് സാധാരണക്കാരായ കോടിക്കണക്കിന് ജനങ്ങളാണ്.
ഈ അവസ്ഥ തുടർന്നാൽ വരും ദിവസങ്ങളിൽ ഇന്ത്യ ഒരു കലാപ ഭൂമിയായി മാറും. അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ബിജെപി സർക്കാരിനും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമാണ്. കള്ളപ്പണത്തിന്റെ പേരിൽ സാധാരണ ജനങ്ങളെ ബാങ്കിന് മുന്നിൽ ദിവസങ്ങളോളം ക്യൂവിൽ നിർത്തുന്ന രീതി അംഗീകരിക്കുവാൻ കഴിയില്ല. എല്ലാ മേഖലയിലും ഒരു കുതിച്ചു ചാട്ടം നടത്തി മുന്നേറിക്കൊണ്ടിരുന്ന ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ പതിറ്റാണ്ടുകളോളം പിന്നോട്ടടിച്ച തീരുമാനമാണ് മോദി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.
മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റെ കാലത്ത് ലോക രാഷ്ട്രങ്ങൾ സാമ്പത്തിക പ്രതിസന്ധി കൊണ്ട് ആടി ഉലഞ്ഞപ്പോഴും ഇന്ത്യയിൽ പ്രതിസന്ധി ബാധിക്കാതിരുന്നത് മുൻ പ്രധാനമന്ത്രിമാരുടെ ദീർഘവീക്ഷണവും കഴിവുമാണ്. വിദേശ പര്യടനങ്ങൾ മാത്രം നടത്തി ശീലമുള്ള പ്രധാനമന്ത്രി സമയം കിട്ടുമ്പോൾ ചരിത്രം പഠിക്കുന്നത് നന്നായിരിക്കുമെന്നും ഐ വൈ സി സി അഭിപ്രായപ്പെട്ടു

