- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയുടെ കൊലപാതകം ഇടതുമുന്നണി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു: ഐവൈസിസി
മനാമ: ക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ ഘാതകരെ കണ്ടെത്തുവാനുള്ള ഊർജ്ജിതമായ ശ്രമം നടക്കുമ്പോൾ ഇടതുപക്ഷ മുന്നണി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ഐവൈസിസി ആരോപിച്ചു. ഒരു പെൺകുട്ടിക്കും ഈ അവസ്ഥ വരരുതേ എന്ന് കേരളം മുഴുവൻ പ്രാർത്ഥിക്കുമ്പോൾ കൊലപാതകത്തെ കൂട്ടുപിടിച്ച് സർക്കാരിനെ വിമർശിക്കുവാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. കേരളം പോലുള്ള സംസ്ഥാനത്ത് ഒരിക്കലും സംഭവിക്കുവാൻ പാടില്ലാത്തതാണ് പട്ടാപകൽ പെരുമ്പാവൂരിൽ സംഭവിച്ചത്. ജിഷയുടെ മാതാവിനെ സന്ദർശിക്കുവാൻ എത്തിയ അഭ്യന്തര മന്ത്രിയെ തടഞ്ഞതും സംഘർഷം ഉണ്ടാക്കുവാൻ ശ്രമിച്ചതും തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ്.അത് മനസിലാക്കുവാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്ക് ഉണ്ട്. ജിഷക്ക് വേണ്ടി ശബ്ദമുയർത്തുമ്പോൾ സൗമ്യയേയും നിർഭയയെയും മറക്കരുത്. പത്ത് വർഷം മുൻപ് കിളിരൂരിലെ ശാരി കേസിലെ വി ഐപി ആരാണെന്നു വെളിപ്പെടുത്തുമെന്നു ജനങ്ങളോട് പറഞ്ഞു വോട്ട് നേടിയ, അതിന്റെ പേരിൽ മുഖ്യമന്ത്രി ആയ അച്ചുതാനന്ദൻ സമൂഹത്തോട് പറയണം എന്നും ഐ വൈ സി സി ആവശ്യപ്പെട്ടു.

മനാമ: ക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ ഘാതകരെ കണ്ടെത്തുവാനുള്ള ഊർജ്ജിതമായ ശ്രമം നടക്കുമ്പോൾ ഇടതുപക്ഷ മുന്നണി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ഐവൈസിസി ആരോപിച്ചു. ഒരു പെൺകുട്ടിക്കും ഈ അവസ്ഥ വരരുതേ എന്ന് കേരളം മുഴുവൻ പ്രാർത്ഥിക്കുമ്പോൾ കൊലപാതകത്തെ കൂട്ടുപിടിച്ച് സർക്കാരിനെ വിമർശിക്കുവാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. കേരളം പോലുള്ള സംസ്ഥാനത്ത് ഒരിക്കലും സംഭവിക്കുവാൻ പാടില്ലാത്തതാണ് പട്ടാപകൽ പെരുമ്പാവൂരിൽ സംഭവിച്ചത്.
ജിഷയുടെ മാതാവിനെ സന്ദർശിക്കുവാൻ എത്തിയ അഭ്യന്തര മന്ത്രിയെ തടഞ്ഞതും സംഘർഷം ഉണ്ടാക്കുവാൻ ശ്രമിച്ചതും തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ്.അത് മനസിലാക്കുവാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്ക് ഉണ്ട്.
ജിഷക്ക് വേണ്ടി ശബ്ദമുയർത്തുമ്പോൾ സൗമ്യയേയും നിർഭയയെയും മറക്കരുത്. പത്ത് വർഷം മുൻപ് കിളിരൂരിലെ ശാരി കേസിലെ വി ഐപി ആരാണെന്നു വെളിപ്പെടുത്തുമെന്നു ജനങ്ങളോട് പറഞ്ഞു വോട്ട് നേടിയ, അതിന്റെ പേരിൽ മുഖ്യമന്ത്രി ആയ അച്ചുതാനന്ദൻ സമൂഹത്തോട് പറയണം എന്നും ഐ വൈ സി സി ആവശ്യപ്പെട്ടു.

