മനാമ: ഇന്ത്യൻ  മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സ്റ്റാമ്പുകൾ പിൻവലിച്ച കേന്ദ്ര സർക്കാർ നടപടി ഒരിക്കലും അംഗികരിക്കാൻ കഴിയില്ലെന്ന് ഐ വൈ സി സി ദേശീയ കമ്മിറ്റി.

പ്രഖ്യാപനം ഇന്ത്യയുടെ ചരിത്രത്തിനു അപമാനകരമാണ്. കേന്ദ്രത്തിന്റെ ഇടുങ്ങിയ ചിന്താഗതിയാണ് സംഭവത്തിലൂടെ വ്യക്തമാകുന്നതെന്നും അഭിപ്രായപ്പെട്ടു. രാഷ്ട്ര രൂപീകരണത്തിൽ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പങ്ക് വിസ്മരിക്കാവുന്നതല്ല. രാജ്യത്തിനുവേണ്ടി സ്വന്തം ജീവിതം വരെ അർപ്പിച്ചു പ്രവർത്തിച്ചവരാണവർ. അതിനാൽ കേന്ദ്ര സർക്കാർ മാപ്പു പറയണമെന്ന് ഐ വൈ സി സി ദേശീയ കമ്മറ്റി അവശ്യപ്പെട്ടു