മനാമ: സമത്വ മുന്നേറ്റയാത്ര എന്ന പേരിൽ കേരളത്തിൽ  നടത്തുന്ന വെള്ളാപ്പിള്ളി നടത്തുന്ന  യാത്ര വർഗ്ഗീയതയുടെ വിത്തുകൾ കേരള മണ്ണിൽ  പാകുവാൻ വേണ്ടി മാത്രമാണ്. യാത്രക്കെതിരെ ആരെങ്കിലും ശബ്ദിച്ചാൽ അസഭ്യവർഷം നടത്തി നിശബ്ദരാക്കുവാനുള്ള ശ്രമിക്കുന്നു. ജാഥ യിലുടനീളം മറ്റ് സമുദായ ങ്ങൾക്കെതിരെ സഭ്യമല്ലാത്ത വാക്കുകൾ ഉപയോഗിച്ച് പ്രകോപനം ഉണ്ടാക്കുന്ന രീതി, അത് കേരളത്തിൽ വർഗ്ഗീയത വളർത്തുവാനെ സാധിക്കു.
           
 കേരളത്തിലെ ജനാധിപത്യ ബോധമുള്ള ജനങ്ങൾക്ക് ഇതു വരെ കേട്ടു പരിചയമില്ലാത്ത ഭാഷയിലാണ് വെള്ളാപ്പള്ളി സംസാരിക്കുന്നത്. സംസ്ഥാനം മുഴുവനും നൗഷാദിനെ കുറിച്ചാണ് സംസാരിക്കുന്നത്. മാൻഹോളിൽ കുടുങ്ങിയ ഇതര അന്യസംസ്ഥാന തൊഴിലാളികളെ അവരുടെ
ജാതിയും മതവും നോക്കാതെ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ കൊടൂക്കാൻ തയ്യാറായ നൗഷാദിന്റെ കുടുംബത്തിനെ സഹായിക്കാൻ മുന്നേട്ട് വന്ന സർക്കാരിന്റെ നടപടിയെ വർഗ്ഗിയ ചുവയോടെ കാണാൻ ശ്രമിച്ച വെള്ളാപ്പള്ളി എന്ന വർഗ്ഗിയ നപുംസകത്തിന്റെ നടപടി അങ്ങേയറ്റം അപലപനീയവും എതിർക്കപ്പെടേണ്ടതുമാണ്.

ആർ.എസ്.എസിന്റെ ഒളിയജണ്ടയാണ് വെള്ളാപ്പള്ളി നടപ്പാക്കാൻ ശ്രമിക്കുന്നത്. അത് കേരളത്തിലെ ജനാധിപത്യ മതേതരത്വ ബോധമുള്ള ജനങ്ങൾ അവജ്ഞയോടെ തള്ളികളയും എന്ന കാര്യത്തിൽ സംശയമില്ല. രണ്ട് ജീവൻ രക്ഷിക്കുന്നതിനിടയിൽ രക്തസാക്ഷിയാകേണ്ടി വന്ന നൗഷാദിന്റെ കുടുംബത്തെയും കേരളത്തിലെ ജനാധിപത്യ ബോധമുള്ള ജനങ്ങളെയും അപമാനിക്കുകയാണ് വെള്ളാപ്പള്ളി തന്റെ പ്രസംഗത്തിലുടെ ചെയ്തത്
നൗഷാദിന്റെ കുടുബത്തിന്റെ ദുഃഖത്തിൽ പങ്കുചേരാനും, നൗഷാദിന്റെ ഭാര്യക്ക് ജോലി നൽകാനും പത്തുലക്ഷം രൂപ ധന സഹായം നൽകാനും മുന്നോട്ട് വന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഐവൈ സി സി ദേശീയ  കമ്മറ്റി അഭിനന്ദിക്കുന്നു .വെള്ളാപ്പള്ളിയെ   പോലുള്ള അഭിനവ തൊഗാഡിയമാർ താൽകാലിക പ്രതിഭാസമാണെന്ന് ,എത്രയും വേഗം കേരളത്തിലെ ജനതയിത് തിരിച്ചറിയുമെന്ന കാര്യത്തിൽ സംശയമില്ല. വെള്ളാപ്പള്ളിയുടെ പ്രസംഗത്തെ അതിശക്തമായി അപലപിക്കുവാൻ മുന്നോട്ടു വന്ന കെപിസിസി. പ്രസിഡന്റ് വി എം.സുധിരനെ അഭിനന്ദിക്കുന്നുവെന്നും ഐ വൈ സി സി ബഹ്‌റൈൻ ദേശീയ  കമ്മറ്റി അറിയിച്ചു.