മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ്(ഐവൈസിസി) ബഹ്‌റൈൻ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 132-ാം ജന്മദിനം വിപുലമായി ആചരിക്കുന്നു. 29 വ്യാഴാഴ്ച രാത്രി 7 മണിക്ക് സൗത്ത് പാർക്ക് റെസ്റ്റോറന്റിലെ പ്രിയദർശിനി ഹാളിലാണു പരിപാടി. ബഹ്‌റിനിലെ കോൺഗ്രസ്സ് അനുഭാവമുള്ള മുഴുവൻ ആളുകളേയും ക്ഷണിച്ച് കൊണ്ടാണ് പരിപാടി നടത്തുന്നത്.

ഇതാദ്യമായാണു കോൺഗ്രസ്സ് ജന്മദിന സമ്മേളനം വിപുലമായി ബഹ്‌റൈനിൽ കോൺഗ്രസ്സ് സംഘടന ആഘോഷിക്കുന്നത്. സംഘ പരിവാർ സംഘടനകൾ കേരളത്തിലെന്നപോലെ തന്നെ ഗൾഫ് രാജ്യങ്ങളിലും വേരുറപ്പിക്കുകയാണെന്നും ബഹ്റനിലെ കോൺഗ്രസ്സ് അനുഭാവികളെ ഒരു കുടക്കീഴിൽ അണി നിരത്തികൊണ്ടുള്ള ഒരു ആഘോഷ പരുപാടിക്കാണ് ഐ വൈ സി സി നേതൃത്വം നൽകുന്നതെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ബഹ്‌റിന്റെ വിവിധ ഏരിയകളിൽനിന്ന് വാഹന സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്.