മനാമ: ബഹ്‌റിനിലെ സാമൂഹിക സാംസ്‌കാരിക ആതുര സേവന രംഗത്ത് സജീവമായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ഷിഫ അൽ ജസ്സീറ ഹോസ്പിറ്റലും ഹെർട്ടൽ ഗ്രൂപ്പുമായി സഹകരിച്ച്  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്‌ച്ച രാവിലെ  8 മണിക്ക് ഹെർട്ടൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ലേബർ ക്യാമ്പിൽ വച്ചാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഷിഫ അൽ ജസീറ ഹോസ്പിറ്റലിലെ പ്രഗല്ഭരായ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നല്കും. ബഹ്‌റിനിലെ പ്രവാസി സമൂഹം ഈ അവസരം പ്രയോജനപ്പെടുത്തി ക്യാമ്പിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ പത്രക്കുറുപ്പിൽ അറിയിച്ചു