മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ 'സാന്ത്വന  സ്പർശം 2015 'ചികിത്സ സഹായ പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം കൈ മാറി . ഐ വൈ സി സി മനാമ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ  സ്വരൂപിച്ച  ധനസഹായം കരുനാഗപ്പിള്ളി തകഴ സ്വദേശിയും മുൻ കെ എസ് യു ഭാരവാഹിയുമായിരുന്ന അഭിജിത്തിന്റെ കുടുംബത്തിനാണ് നല്കിയത്.

അഭിജിത്തിന്റെ മാതാപിതാക്കൾ ക്യാൻസർ ബാധിച്ച് ചികിത്സയിലാണ്. ആ കുടുംബത്തെ സഹായിക്കുന്നതിനായി മനാമ ഏരിയ കമ്മറ്റി പ്രസിഡന്റ് ഫാസിൽ വട്ടോളിയുടെയും ജനറൽ സെക്രെടറി റിച്ചിയുടെയും നേതൃത്വത്തിൽ മനാമ ഏരിയ കമ്മറ്റിയാണ് ധന സമാഹരണം നടത്തിയത്. കെ സി വേണുഗോപാൽ എം പി ധനസഹായം കൈമാറി .യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആർ മഹേഷ്, യൂത്ത് കോൺഗ്രസ്സ് നേതാക്കളായ വരുൺ ആലപ്പാട് ,മണിലാൽ, ബിജു പാഞ്ചജന്യം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിൽ എന്നിവർ സന്നിഹിതരായിരുന്നു. ഐ വൈ സി സി നിർധനരായ ആളുകളെ സഹായിക്കുന്നതിനായി  ആരംഭിച്ച പദ്ധതിയാണ് സാന്ത്വന സ്പർശം .