മനാമ: ബഹറിനിലെ പ്രവാസി ഇന്ത്യാക്കാരുടെ ഇടയിൽ എന്നും വ്യത്യസ്തവും ജനോപകാരപ്രദമായ സേവനങ്ങളുമായി മുന്നിട്ടിറങ്ങാറുള്ള ഐവൈസിസി ഇപ്രാവശ്യവും പതിവ് തെറ്റിച്ചില്ല. നെഹ്‌റുവിന്റെ ജന്മദിനത്തിൽ ലേബർ ക്യാമ്പുകൾ സന്ദർശിച്ച് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന നടപടികൾക്ക് തുടക്കം കുറിച്ചു.

പ്രവാസി വോട്ട് എന്ന ലക്ഷ്യം മുൻനിർത്തി ഭാവിയിൽ പ്രവാസികൾക്ക് ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയിൽ ഭാഗമാക്കുവാനുള്ള അവസരം വന്നുചേരുകയാണ്. വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്ത പ്രവാസികളെ കണ്ടെത്തി ഓൺലൈൻ വഴി അവരുടെ പേരു വിവരങ്ങൾ വോട്ടേഴ്‌സ് പട്ടികയിൽ ചേർക്കുകയാണ്. അതുവഴി പ്രവാസികൾക്കും ഇന്ത്യയുടെ ഭരണ സംവിധാനത്തിൽ ഭാഗഭാഗാക്കുവാനും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ ശക്തിപ്പെടുത്തുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

നവംബർ 14 രാജ്യമെമ്പാടും മുൻ പ്രധാനമന്ത്രി നെഹറുവിന്റെ ജന്മദിനമായി ആഘോഷിക്കുമ്പോൾ ആ ദിവസം തന്നെ ഈ ഉദ്യമത്തിന് തുടക്കം കുറിക്കുവാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ട്രാഫ് ഗ്രൂപ്പിന്റെ ലേബർ ക്യാമ്പിൽ വച്ചാണ് പുതിയ ഉദ്യമത്തിന് ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് തുടക്കം കുറിച്ചത്. പ്രജിത് മടത്തുവേയിൽ, രതീഷ് ഉതയോത്ത്, ഉണ്ണി തുഷാര എന്നിവർ ചേർന്നാണ് ലേബർ ക്യാമ്പിൽ വേണ്ട ക്രമീകരണങ്ങൾ ചെയ്തത്‌