മനാമ : കേരള ജനതക്ക് മുന്നൽ മദ്യ രഹിത കേരളം എന്ന ആശയം മുന്നോട്ടു വെക്കുകയും അത് പ്രാവർത്തികമാക്കുവാൻ മുൻകൈ എടുക്കുകയും ചെയ്ത കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ പ്രേസിടന്റ്‌റ് വി എം സുധീരനെയും കേരളത്തെ മദ്യ വിമുക്ത സംസ്ഥാന മാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും യു ഡി എഫ് നേതൃത്വത്തെയും ഐ വൈ സി സി ദേശീയ കമ്മറ്റി അനുമോദിച്ചു.

ചരിത്രപരമായ ഒരു തീരുമാനമായി ഇതിനെ വിലയിരുത്താമെന്നും തീരുമാനം വഴി കേരളത്തിലെ അമ്മ പെങ്ങന്മാരുടെ കന്നീരോപ്പുവാൻ സാധിക്കും. റോഡ് അപകടങ്ങൾ കുറക്കുവാനും സാധിക്കും എന്ന് കമ്മറ്റി വിലയിരുത്തി. കേരളത്തിലെ യുവാക്കളുടെ ഇടയിൽ സമ്പാദ്യ ശീലം വളർത്തുവാനും കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തന്നെ മാറ്റി മറിക്കുവാനും ഈ തീരുമാനം കൊണ്ട് സാധിക്കും.
കേരളത്തിന്റെ സാമ്പത്തിക വളർച്ചക്കും ഈ തീരുമാനം സഹായിക്കും. ഇങ്ങനെയൊരു തീരുമാനം എടുത്തതിലൂടെ കേരള സർക്കാർ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക ആയിരിക്കുകയാണ് എന്നും ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു