മനാമ: ഇന്ത്യക്ക് പുറത്തെ ആദ്യത്തെ കോൺഗ്രെസ്സ് യുവജന കൂട്ടായ്മ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് (ഐ വൈ സി സി ) യൂത്ത് ഫെസ്റ്റ് 2014 ഒക്ട്‌ടോബർ  24, 25 തിയതികളിൽ ടോപ്പേഴ്‌സ് ബിവകസ്സിനെസ്സ് ബ്യൂറോ  യുമായി സഹകരിച്ചു സംഘടിപ്പിക്കുന്നു. സൗത്ത് പാർക്ക് റസ്‌റ്റോറന്റിൽ വച്ചാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

24ന് വൈകുന്നേരം ആറിന് ഉത്ഘാടന സമ്മേളനം ആരംഭിക്കും. യൂത്ത് കോൺഗ്രസ്സ്  സംസ്ഥാന അഖിലേന്ത്യാ ഭാരവാഹികൾ, പ്രവാസ ലോകത്തെ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പരുപാടിയിൽ പങ്കെടുക്കും. പ്രവാസ ലോകത്ത് വ്യത്യസ്ത മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച ആളുകളെ ചടങ്ങിൽ ആദരിക്കും.  സാമൂഹിക നന്മക്ക് സമർപ്പിത യുവത്വം എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് രണ്ടു മാസം നീണ്ടു നില്ക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന് ഇതോടെ തുടക്കമാകും. തുടർന്ന് ബഹ്‌റിനിലെ കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കുന്ന കലാ വിരുന്ന് പരിപാടിക്ക് മാറ്റ് കൂട്ടും.

25 ന് 'വൈകിട്ട് 7 മണിക്ക് സജിത്ത് ലാൽ (സൗത്ത് പാർക്ക് ദർബാർ ഹാൾ ) നഗറിൽ വച്ച്' യൂത്ത് കമ്യുൺ 'നേതൃത്വ പരിശീലന ക്യാമ്പ് നടക്കും. ക്യാമ്പിൽ  യുവാക്കളും സാമൂഹിക പ്രതിബദ്ധതയും എന്ന വിഷയത്തിൽ ചർച്ച  ക്ലാസ്സും സംഘടിപ്പിക്കും. 'ഐ വൈ സി സി യൂത്ത് ഫെസ്റ്റ് 2014 'വിജയിപ്പിക്കുന്നതിന് ബഹ്‌റിനിലെ എല്ലാ പ്രവാസി സുമനസുകളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്തിക്കുന്നതായി  ഭാരാവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി ജിജോ മോൻ മാത്യു കൺവീനർ ആയി പ്രോഗ്രാം കമ്മറ്റി പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ജിജോ മോൻ മാത്യു 33691648, സി  അജ്മൽ  39976153, ബിജു മലയിൽ 33717421 എന്നിവരുമായി ബന്ധപ്പെടുക.

ബഹ്‌റിനിലെ സാമൂഹിക സാംസ്‌കാരിക കായിക  ജീവകാരുണ്യ മേഖലയിൽ കഴിഞ്ഞ ഒന്നര വർഷക്കാലമായി സജീവമായി ഇടപെടുന്ന ഐ വൈ സി സി രണ്ടാമത്തെ തവണയാണ് യൂത്ത് ഫെസ്റ്റ്  സംഘടിപ്പിക്കുന്നത്.