മനാമ: ഐവൈസിസി യുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ ആദ്യവാരം നടക്കുന്ന യൂത്ത്‌ഫെസ്റ്റ് 2016 ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. മുഹരഖ് കാസിനോ ഗാർഡന്റെ സമീപത്താണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. പ്രസിഡന്റ് വിൻസു കൂത്തപ്പിള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ

ബിജു മലയിൽ, ഐവൈസിസി ജനറൽ സെക്രട്ടറി ധനേഷ് എം പിള്ള, ട്രഷറർ ബേസിൽ നെല്ലിമറ്റം, വൈസ് പ്രസിഡന്റ് മുഹമ്മദ് റഫീക്ക്, ജോയിന്റ് സെക്രട്ടറി രമേശ് വണ്ടാനം, അഡൈ്വസറി ബോർഡ് അംഗങ്ങളായ ഷഫീക് കൊല്ലം, ഈപ്പൻ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.