- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതി റിപ്പോർട്ട് ചെയ്തതിന് തുടർന്നുണ്ടായ വിവാദങ്ങളിൽ ജെ ജയനാഥിനെ സസ്പെന്റ് ചെയ്യാൻ നീക്കം; കുറ്റമാരോപിച്ച് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി അച്ചടക്ക നടപടിക്ക് പൊലീസ് ആസ്ഥാനത്ത് തുടക്കമായെന്ന് റിപ്പോർട്ട്; സത്യം പറയുന്ന ഐപിഎസുകാരനെ ബലിയാടാക്കുന്നതിൽ സേനയിൽ അമർഷം ശക്തം
തിരുവനന്തപുരം : അടൂർ കെ.എ.പി. ക്യാമ്പിലെ പൊലീസ് കാന്റീൻ നടത്തിപ്പുമായി ബന്ധപ്പെട്ട കോടികളുടെ അഴിമതി ചൂണ്ടിക്കാട്ടി പൊലീസ് ആസ്ഥാനത്തേക്കു കത്തയച്ച അടൂർ കെ.എ.പി. ബറ്റാലിയൻ കമാൻഡന്റ് ജെ. ജയനാഥിനെതിരേ അച്ചടക്കനടപടിക്കു സർക്കാർ. എസ്‌പി. റാങ്കിലുള്ള ജയനാഥിനെതിരേ സസ്പെൻഷൻ അടക്കമുള്ള കടുത്ത നടപടി വരാനാണ് സാധ്യതയെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു. ജയനാഥിനെതിരെ നടപടി ആലോചനയിലുണ്ടെന്നും മുൻ ഡിജിപി ജേക്കബ് തോമസിന് സംഭവിച്ചത് ജയനാഥിനും ഉണ്ടാകുമെന്ന് മറുനാടൻ ഇന്നലെ വാർത്ത നൽകിയിരുന്നു.
ഇത് സ്ഥിരീകരിക്കും വിധമാണ് മംഗളം വാർത്ത. ജയനാഥിനെതിരേ കുറ്റമാരോപിച്ചു പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി പൊലീസ് ആസ്ഥാനത്തുനിന്ന് അയച്ചതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത അച്ചടക്കനടപടിയിലേക്കു നീങ്ങുന്നത്. ഈ നീക്കം പൊലീസ് സേനയിൽ വ്യാപകമായ അമർഷത്തിനു കാരണമായിട്ടുണ്ടെന്നും മംഗളത്തിൽ എസ് നാരയാണന്റെ വാർത്തയിൽ പറയുന്നു. അഴമതി ചൂണ്ടിക്കാട്ടയതിന്റെ പേരിലാണ് ഈ അച്ചടക്ക നടപടിക്കുള്ള നീക്കമെന്നതാണ് വിചിത്രം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയവർക്ക് യാത്ര ബാത്ത നൽകാൻ രണ്ട് ദിവസം വൈകി. ഇക്കാര്യം ഡിജിപിയെ അറിയിച്ചത് ജയനാഥായിരുന്നു. ഈ കുറ്റം ആരോപിച്ച് വിശദീകരണം ചോദിക്കുകയും ചെയ്തു.
വിശദീകരണത്തിൽ ഗുരുതരമായ പല ആരോപണങ്ങളും ഉണ്ടായിരുന്നു. ഈ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായി. മേൽ ഉദ്യോഗസ്ഥന് അയച്ച വിശദീകരണം പുറത്തായതിന്റെ കുറ്റവും ജയനാഥിൽ ആരോപിക്കുകയും ചെയ്യും. തുടക്കത്തിൽ പൊലീസ് ആസ്ഥാനത്തേക്ക് അയച്ച കത്തിൽ അദ്ദേഹം തിരുത്തൽ നടപടികൾ നിർദ്ദേശിക്കുകയും ആത്മാഭിമാനത്തോടെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഓരോ സേനാംഗത്തിനുമുണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതേതുടർന്നു ജയനാഥിനോടു ബറ്റാലിയൻ ഡി.ഐ.ജി: വി. പ്രകാശ് വിശദീകരണം തേടി. അതിനു നൽകിയ ഏഴു പേജുള്ള മറുപടിയിൽ, പൊലീസ് കാന്റീനിൽ നടന്ന അഴിമതികൾ അദ്ദേഹം വീണ്ടും അക്കമിട്ടു നിരത്തി. ഇതാണ് പ്രകോപനം കൂട്ടിയത്. മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു മനഃപൂർവമുണ്ടാകുന്ന വീഴ്ച പോലും കീഴുദ്യോഗസ്ഥരുടെ മേൽ കെട്ടിവയ്ക്കുന്ന പ്രവണതയുള്ളതായി ജയനാഥ് മറുപടിക്കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെജീവനു ഭീഷണിയായേക്കാവുന്ന അനേകം വീഴ്ചകൾ കത്തിൽ വിവരിച്ചിട്ടുണ്ട്.
ഇതേത്തുടർന്നു ജയനാഥിനെതിരേ കുറ്റമാരോപിച്ചു പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി പൊലീസ് ആസ്ഥാനത്തുനിന്ന് അയച്ചതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത അച്ചടക്കനടപടിയിലേക്കു നീങ്ങുന്നത്. സർക്കാരും ഇതിന് അനുകൂലമാണ്. നേരത്തെ ജയനാഥിനെ പൊലീസിന് പുറത്തേക്ക് സ്ഥലം മാറ്റാൻ ആലോചനയുണ്ടായിരുന്നു. എന്നാൽ ഡിഐജി പ്രകാശിന് അയച്ച കത്ത് പുറത്തായ സാഹചര്യത്തിൽ സസ്‌പെഷൻ നൽകാമെന്നാണ് ധാരണ.
സാധാരണ പൊലീസുകാർക്കൊപ്പമായിരുന്നു എന്നും ജയനാഥ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് തുടർച്ചയായി സല്യൂട്ട് നൽകുന്നത് മുതൽ അമിത ജോലിക്കെതിരെ വരെ ജയനാഥ് പ്രതികരിച്ചിരുന്നു. ഡി.ജി.പി ഇടുന്ന ഉത്തരവായാലും തെറ്റാണെന്ന് തോന്നിയാൽ രേഖാമൂലം എതിർപ്പ് അറിയിക്കുന്ന ഉദ്യോഗസ്ഥനാണ് ജെ.ജയനാഥ്. ഉന്നത ഉദ്യോഗസ്ഥരെ കാണുമ്പോഴെല്ലാം കീഴുദ്യോഗസ്ഥർ സല്യൂട്ട് ചെയ്യുന്നത് പഴഞ്ചൻ ഏർപ്പാടാണെന്നും മാറ്റണമെന്നും പരസ്യമായി പറഞ്ഞത് അതിലൊന്നാണ്. തന്നെ ആരും അങ്ങിനെ സല്യൂട്ട് ചെയ്യേണ്ടെന്ന് ഉത്തരവുമിറക്കി. കോവിഡ് കാലത്തെ മികച്ച ഡ്യൂട്ടിക്കുള്ള അവാർഡ് വേണമെങ്കിൽ പണം നൽകി വാങ്ങണമെന്ന് ഡി.ജി.പി സർക്കുലർ ഇറക്കിയപ്പോൾ കാശ് മുടക്കി ആർക്കും അവാർഡ് വേണ്ടെന്ന് തിരിച്ച് കത്തയച്ചും എതിർപ്പ് അറിയിച്ചിരുന്നു. തദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസുകാർ തൊട്ടടുത്ത ദിവസം അതാത് ജില്ലകളിൽ ഡ്യൂട്ടിക്ക് കയറണമെന്ന് ഉത്തരവിട്ടപ്പോൾ വിശ്രമമില്ലാത്ത ജോലി മനുഷ്യത്വരഹിതമെന്ന് കാണിച്ച് ഡി.ജി.പിക്ക് കത്തയച്ചു.
ഇതിനെല്ലാം പുറമേ അടൂർ ക്യാമ്പിലെ ക്യാന്റീൻ അഴിമതിയും കണ്ടെത്തി. ഉദ്യോഗസ്ഥർ ജോലിയിൽ നിന്ന് മാറി നിൽക്കുകയും താൽകാലികക്കാർ ശമ്പളം വാങ്ങുകയും ചെയ്തു. കെഎപി ബറ്റാലിയനിലെ അഴിമതികൾ ഏറെ തിരിച്ചറിഞ്ഞു. ഇതിന് റിപ്പോർ്ട്ടും നൽകി. ഇതോടെ പല പൊലീസ് ഉന്നതരുടേയും കണ്ണിലെ കരടായി മാറുകയും ചെയ്തു. സാധാരണ പൊലീസുകാർക്ക് ദൈവ തുല്യനാണ് ജയനാഥ്. എന്നാൽ അഴിമതിക്കാർക്ക് താൽപ്പര്യവുമില്ല. കെഎപി ബറ്റാലിയിനിൽ ജോലിക്ക് കയറിയപ്പോൾ തന്നെ ജീവനക്കാരുടെ എണ്ണം എടുത്തു. 200 ഓളം താൽകാലിക ജോലിക്കാരെ കണ്ടെത്തി. ഇവരെ എല്ലാം പിരിച്ചു വിട്ടു. ഇവരെല്ലാം കെഎപിയിലെ ജോലിക്കാരാണ്. പക്ഷേ പണി എടുത്തത് ഐപിഎസുകാരുടെ വീട്ടിലെ ജോലിക്കാരായും. ഇതെല്ലാം അവസാനിപ്പിച്ചു. കെപിഎ ബറ്റാലിയിലനിലെ പല പൊലീസുകാരും മറ്റിടങ്ങളിലാണ് ജോലി ചെയ്യുന്നതെന്നും കണ്ടെത്തി. ബറ്റാലിയൻ ഉദ്യോഗസ്ഥരുടെ കള്ളക്കളിയാണ് ഇതിന് കാരണം. ഇത് മനസ്സിലാക്കി എല്ലാ പൊലീസുകാരേയും തിരിച്ചു വിളിച്ചു.
ബറ്റാലിയനിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ ഡിജിപിക്ക് മാത്രമേ അധികാരമുള്ളൂ. ഇത് മനസ്സിലാക്കിയായിരുന്നു ഇടപെടൽ. എന്നാൽ ബറ്റാലിയൻ ഡിഐജിയായിരുന്ന എസ് പ്രകാശ് ഉടക്കുമായെത്തി. എന്നാൽ ബെഹ്റയുടെ നിലപാട് അനുകൂലമായി. അതിന് ശേഷമാണ് ക്യാന്റീനിലെ കള്ളക്കളികൾ കണ്ടെത്തിയത്. ഇതോടെ പൊലീസ് ഉന്നതരുടെ കണ്ണിലെ കരടായി മാറി. പുറ്റിങ്ങൽ വെടിവയ്‌പ്പ് കേസിൽ പ്രതിസ്ഥാനത്തായിരുന്നു പ്രകാശ്. ഉന്നത സ്വാധീനം കൊണ്ട് രക്ഷപ്പെട്ടു. ഐപിഎസ് അസോസിയേഷന്റെ നേതാവുമായിരുന്നു. ഇദ്ദേഹവുമായി ഏറ്റുമുട്ടലിലായതോടെ ജയനാഥിന് പ്രതിസന്ധിയായി.
ഇതിനിടെയാണ് ഒരു വിഷയം ഡിജിപിയുടെ ശ്രദ്ധയിൽ ജയനാഥ് കൊണ്ടു വന്നത്. പൊലീസുകാരുടെ യാത്രാബത്ത വകുന്നത് പതിവാണ്. എന്നാൽ അടൂരിൽ ഇതിന് മാറ്റം വരുത്തി. ഇലക്ഷൻ ഡ്യൂട്ടിക്ക് പോയവർക്കെല്ലാം മുൻകൂറായി പണം നൽകി. എന്നാൽ സോഫ്റ്റ് വെയറിലെ പിഴവുമൂലം ആദ്യ ദിവസം ഇത് രണ്ട് തവണ വൈകി. അതുകൊണ്ട് ഇത് ഡിജിപിയെ അറിയിച്ചു. പിഴവ് ചൂണ്ടിക്കാട്ടി. ഇതിന്റെ പേരിൽ ജയനാഥിന് പ്രകാശ് കാരണം കാണിക്കൽ നോട്ടീസ് നൽകി. സ്ഥലം മാറി എത്തിയപ്പോൾ ജയനാഥിന് നൽകേണ്ട യാത്രാ ബത്ത രണ്ട് മാസം വൈകി നൽകിയ ഉദ്യോഗസ്ഥനാണ് പ്രകാശ്. ഈ പ്രകാശാണ് രണ്ട് ദിവസം വൈകിയതിന് നടപടിക്കൊരുങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ