ശ്രീനഗർ: ജമ്മു കാശ്മീരിൽ സർക്കാർ രൂപീകരിക്കാൻ പിഡിപിക്ക് നാഷണൽ കോൺഫറൻസിന്റെ പിന്തുണ. ബിജെപിയ മാറ്റി നിർത്താനായി പിഡിപിയെ പിന്തുണക്കാമെന്ന് ഒമർ അബ്ദുള്ള വ്യക്തമാക്കി. പിന്തുണ അറിയിച്ചുള്ള കത്ത് നാഷണൽ കോൺഫറൻസ് പിഡിപിക്ക് കൈമാറി. രേഖാമൂലമാണ് നാഷണൽ കോൺഫറൻസ് പിന്തുണ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ സർക്കാർ രൂപീകരിക്കാൻ പിഡിപിക്ക് കോൺഗ്രസും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

പിഡിപിക്ക് 28ഉം നാഷണൽ കോൺഫറൻസിന് 16ഉം സീറ്റുകളാണ് നിലവിലുള്ളത്. കോൺഗ്രസിന് 12 സീറ്റുമാണുള്ളത്. ബിജെപിക്ക് 25 സീറ്റുമുണ്ട്.