- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെല്ലറ്റ് പ്രയോഗത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചു കശ്മീർ ഹൈക്കോടതി; കശ്മീരിലെ ജനങ്ങൾ പരദേശികളല്ല, സ്വന്തക്കാർ
ശ്രീനഗർ: പെല്ലറ്റ് പ്രയോഗത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചു കശ്മീർ ഹൈക്കോടതി. കശ്മീരിലെ ജനങ്ങൾ പരദേശികളല്ല, സ്വന്തക്കാരാണെന്നും കോടതി കേന്ദ്രത്തെ ഓർമിപ്പിച്ചു. കേന്ദ്രസർക്കാരിനേയും അർധസൈനിക വിഭാഗത്തേയും രൂക്ഷമായാണു ജമ്മു കശ്മീർ ഹൈക്കോടതി വിമർശിച്ചത്. പെല്ലറ്റ് പ്രയോഗത്തിനെതിരായ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം. 'കശ്മീരി ജനത അന്യഗ്രഹത്തിലുള്ളവരല്ല, നിങ്ങളുടെ ജനതയാണ് അവർ. നിങ്ങൾ അവരെ സ്വന്തക്കാരായി കാണുന്നില്ല. ആകാശത്ത് നിന്നും ഇറങ്ങി വന്നവരല്ല അവർ' എന്നും ചീഫ് ജസ്റ്റീസ് എൻ പോൾ വസന്തകുമാറും ജസ്റ്റീസ് മുസാഫർ ഹുസൈൻ അട്ടാറും അടങ്ങുന്ന ബഞ്ച് വ്യക്തമാക്കി. സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിനാണ് സിആർപിഎഫിനെ നിയോഗിച്ചിരിക്കുന്നതെന്നും സംഘർഷങ്ങളെ നേരിടാൻ അവർക്ക് പരീശിലീനം നേടിയിട്ടുണ്ടെന്നും കേന്ദ്രം പ്രതികരിച്ചു. 'സേനയ്ക്ക് പരിശീലനം ലഭിച്ചുവെങ്കിൽ എന്തുകൊണ്ട് ജനങ്ങളുടെ മുട്ടിന് മുകളിൽ പരുക്കേറ്റു? പ്രത്യേകിച്ചും കണ്ണുകളിൽ. എന്തിനാണ് പെല്ലറ്റ് പ്രയോഗം ആവശ്യമാണെന്ന് കരുതുന്നത

ശ്രീനഗർ: പെല്ലറ്റ് പ്രയോഗത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചു കശ്മീർ ഹൈക്കോടതി. കശ്മീരിലെ ജനങ്ങൾ പരദേശികളല്ല, സ്വന്തക്കാരാണെന്നും കോടതി കേന്ദ്രത്തെ ഓർമിപ്പിച്ചു.
കേന്ദ്രസർക്കാരിനേയും അർധസൈനിക വിഭാഗത്തേയും രൂക്ഷമായാണു ജമ്മു കശ്മീർ ഹൈക്കോടതി വിമർശിച്ചത്. പെല്ലറ്റ് പ്രയോഗത്തിനെതിരായ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം.
'കശ്മീരി ജനത അന്യഗ്രഹത്തിലുള്ളവരല്ല, നിങ്ങളുടെ ജനതയാണ് അവർ. നിങ്ങൾ അവരെ സ്വന്തക്കാരായി കാണുന്നില്ല. ആകാശത്ത് നിന്നും ഇറങ്ങി വന്നവരല്ല അവർ' എന്നും ചീഫ് ജസ്റ്റീസ് എൻ പോൾ വസന്തകുമാറും ജസ്റ്റീസ് മുസാഫർ ഹുസൈൻ അട്ടാറും അടങ്ങുന്ന ബഞ്ച് വ്യക്തമാക്കി.
സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിനാണ് സിആർപിഎഫിനെ നിയോഗിച്ചിരിക്കുന്നതെന്നും സംഘർഷങ്ങളെ നേരിടാൻ അവർക്ക് പരീശിലീനം നേടിയിട്ടുണ്ടെന്നും കേന്ദ്രം പ്രതികരിച്ചു. 'സേനയ്ക്ക് പരിശീലനം ലഭിച്ചുവെങ്കിൽ എന്തുകൊണ്ട് ജനങ്ങളുടെ മുട്ടിന് മുകളിൽ പരുക്കേറ്റു? പ്രത്യേകിച്ചും കണ്ണുകളിൽ. എന്തിനാണ് പെല്ലറ്റ് പ്രയോഗം ആവശ്യമാണെന്ന് കരുതുന്നത്? പെല്ലറ്റ് പ്രയോഗിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ പറയുന്നു. പെല്ലറ്റിന് പകരം മറ്റൊരു മാർഗ്ഗം സ്വീകരിച്ചുകൂടെ?' എന്നും കോടതി ആരാഞ്ഞു.
എന്നാൽ, കശ്മീരിലെ സ്ഥിതി വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി, പെല്ലറ്റ് ഗൺ പ്രയോഗിക്കാൻ സേനയ്ക്ക് ആവശ്യമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.
എന്നാൽ, പരിശീലനം ലഭിച്ചുവെന്നത് പറയുന്നത് കടല്ലാസിൽ മാത്രമേ കാണുന്നുള്ളൂവെന്നു കോടതി പറഞ്ഞു. യാഥാർത്ഥ്യം വ്യത്യസ്തമാണ്. പെല്ലറ്റ് പ്രയോഗത്തിൽ പരിക്കേറ്റവരെ കുറിച്ചുള്ള സംസ്ഥാന സർക്കാർ റിപ്പോർട്ടിൽ അത് വ്യക്തമാണ്. പെല്ലറ്റ് പ്രയോഗത്തിലൂടെ ഭരണകൂടം തന്നെയാണ് കുഴപ്പം വരുത്തിവച്ചത്. പെല്ലറ്റ് പ്രയോഗിച്ച് സ്വന്തം ജനതയെ ദുരിതത്തിലാക്കുന്നു. എന്നിട്ട് അവരെ ചികിത്സിക്കാൻ പുറമേ നിന്നും ഡോക്ടർമാരെ കൊണ്ടുവരുന്നു. ഭരണകൂടം ഈ വിഷയത്തിൽ യുക്തിപൂർവ്വമായ തീരുമാനം എടുക്കണമെന്നും കോടതി നിർദേശിച്ചു.
കേസിലെ വാദം കേൾക്കുന്നത് ഓഗസ്റ്റ് ഒമ്പതിലേക്ക് മാറ്റി. ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ ബുർഹാൻ വാനിയുടെ വധത്തെ തുടർന്ന് കശ്മീരിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തെ നേരിടാൻ സേന വ്യാപകമായി പെല്ലറ്റ് ഗൺ പ്രയോഗിച്ചിരുന്നു. പെല്ലറ്റ് പ്രയോഗത്തിൽ നിരവധി പേർക്ക് കാഴ്‌ച്ച നഷ്ടപ്പെടുകയും ചെയ്തു.

