- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർട്ടി എതിർത്തിട്ടും ഒരു കോടി കൈക്കൂലി വാഗ്ദാനം ചെയ്തതായി മറ്റൊരു മന്ത്രി ആരോപിച്ചിട്ടും പേരുദോഷമുള്ള എസ് പിയെ കശുവണ്ടി വികസന കോർപ്പറേഷൻ എംഡിയാക്കിയത് എന്തിന്? മേഴ്സിക്കുട്ടിയമ്മയ്ക്ക് വിജിലൻസ് അന്വേഷണത്തിൽ കുടുങ്ങി പടിയിറങ്ങേണ്ടി വരുമെന്ന് വ്യക്തമായ സൂചനകൾ
കൊല്ലം: പിണറായി മന്ത്രിസഭ അധികാരത്തിലെത്തി ആറു മാസത്തിനിടെ തന്നെ ആദ്യ മന്ത്രി രാജിവച്ചു. വ്യവസായ മന്ത്രിയായിരുന്ന ഇപി ജയരാജന്റ രാജിയോടെ തന്നെ മുൻകരുതലുകൾ എടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർബന്ധിതനായി. ആരും അഴിമതിക്കുരുക്കിൽ വീഴരുതെന്ന് മന്ത്രിമാരോട് അദ്ദേഹം നിർദ്ദേശിച്ചു. പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗവും വിളിച്ചു. ഇതിനിടെ സഹകരണ മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ ചില ആരോപണങ്ങൾ സജീവമായി. അത് കടകംപള്ളി പ്രതിരോധിച്ചു തോൽപ്പിച്ചു. ഇതിനിടെയിൽ വീണ്ടുമൊരു ആരോപണം സജീവമാകുന്നു. മന്ത്രി മേഴ്‌സികുട്ടിയമ്മയാണ് പ്രതിസ്ഥാനത്ത്. കശുഅണ്ടി വികസന കോർപറേഷനിലെ തോട്ടണ്ടി ഇടപാടിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ മന്ത്രിക്കെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലൻസ് ഡയറക്ടർ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മന്ത്രിയുടെ ഭർത്താവ് തുളസീധരക്കുറുപ്പിനും എം.ഡി സേവ്യറിനും എതിരെയും പരിശോധനയ്ക്ക് നിർദ്ദേശിച്ചിട്ടുണ്ട്. തുടർന്ന് പ്രാഥമികമായ പരിശോധനയിൽ മന്ത്രിക്കെതിരെ ചില ആരോപണങ്ങൾ വിജിലൻസ് ശരിവയ്ക്കുന്നുണ്ട്. എസ്‌പി റാങ്കി
കൊല്ലം: പിണറായി മന്ത്രിസഭ അധികാരത്തിലെത്തി ആറു മാസത്തിനിടെ തന്നെ ആദ്യ മന്ത്രി രാജിവച്ചു. വ്യവസായ മന്ത്രിയായിരുന്ന ഇപി ജയരാജന്റ രാജിയോടെ തന്നെ മുൻകരുതലുകൾ എടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർബന്ധിതനായി. ആരും അഴിമതിക്കുരുക്കിൽ വീഴരുതെന്ന് മന്ത്രിമാരോട് അദ്ദേഹം നിർദ്ദേശിച്ചു. പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗവും വിളിച്ചു. ഇതിനിടെ സഹകരണ മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ ചില ആരോപണങ്ങൾ സജീവമായി. അത് കടകംപള്ളി പ്രതിരോധിച്ചു തോൽപ്പിച്ചു. ഇതിനിടെയിൽ വീണ്ടുമൊരു ആരോപണം സജീവമാകുന്നു. മന്ത്രി മേഴ്‌സികുട്ടിയമ്മയാണ് പ്രതിസ്ഥാനത്ത്.
കശുഅണ്ടി വികസന കോർപറേഷനിലെ തോട്ടണ്ടി ഇടപാടിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ മന്ത്രിക്കെതിരെ ത്വരിത പരിശോധനയ്ക്ക് വിജിലൻസ് ഡയറക്ടർ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മന്ത്രിയുടെ ഭർത്താവ് തുളസീധരക്കുറുപ്പിനും എം.ഡി സേവ്യറിനും എതിരെയും പരിശോധനയ്ക്ക് നിർദ്ദേശിച്ചിട്ടുണ്ട്. തുടർന്ന് പ്രാഥമികമായ പരിശോധനയിൽ മന്ത്രിക്കെതിരെ ചില ആരോപണങ്ങൾ വിജിലൻസ് ശരിവയ്ക്കുന്നുണ്ട്. എസ്‌പി റാങ്കിലുള്ള ടി.എഫ്. സേവ്യറെ വിരമിക്കാൻ ഒരു വർഷം മാത്രമുള്ളപ്പോൾ എം.ഡിയായി നിയമിച്ചത് മന്ത്രി മേഴ്‌സിക്കുട്ടിഅമ്മയുടെ പ്രത്യേക താത്പര്യ പ്രകാരമാണെന്ന് വ്യക്തമായി. പാർട്ടിയിൽ നിന്നുള്ള ശക്തമായ എതിർപ്പിനെ തുടർന്ന് നിയമനം സംബന്ധിച്ച ഫയൽ മരവിപ്പിച്ചിരുന്നതാണ്.
സേവ്യറെ എം.ഡിയാക്കാൻ നീക്കം തുടങ്ങിയത് മുതൽ സിപിഎമ്മിൽ നിന്ന് പരസ്യമായ എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ, മന്ത്രിയുടെ ഉറച്ച തീരുമാനത്തിന് മുന്നിൽ പാർട്ടി നേതൃത്വം വഴങ്ങുകയായിരുന്നു. പൊലീസ് സേനയിലെ ക്‌ളീൻ ഇമേജുള്ള ഉദ്യോഗസ്ഥരുടെ പട്ടികയിലായിരുന്നില്ല സേവ്യറിന്റെ സ്ഥാനം. എസ്.എഫ്.ഐ നേതാക്കൾ മർദ്ദകവീരനെന്നാണ് വിശേഷിപ്പിച്ചിരുന്നത്. വിവിധ സമരങ്ങളിൽ പങ്കെടുത്ത നേതാക്കളെപ്പോലും മർദ്ദിച്ചൊതുക്കിയ ആളാണ് സേവ്യറെന്നായിരുന്നു വിമർശനം. മന്ത്രിസഭയിലെ മറ്റൊരു അംഗവും ഇതിനെ എതിർത്തിരുന്നു. എന്നാൽ മന്ത്രി വഴങ്ങിയില്ല. ഒരു കോടിയുടെ കൈക്കൂലിയാണ് ഈ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നത്.
അഴിമതി ആരോപണങ്ങൾക്ക് വിധേയമായ സ്ഥാപനത്തിന്റെ തലപ്പത്ത് സേവ്യറെ നിയമിക്കരുതെന്ന് ആദ്യം പരസ്യ നിലപാടെടുത്തത് മുൻ എസ്.എഫ്.ഐ നേതാവും സിപിഐ(എം) കൊട്ടാരക്കര ഏരിയാ കമ്മിറ്റി അംഗവുമായ ഡി.എസ്. സുനിലാണ്. പിന്നീട് പാർട്ടി ജില്ലാ കമ്മിറ്റിയിലും ഏരിയാ കമ്മിറ്റികളിലും ഇക്കാര്യം ചർച്ചയ്ക്ക് വന്നപ്പോഴും അനുകൂലിക്കാൻ ആരുമുണ്ടായില്ല. സംസ്ഥാന കമ്മിറ്റിയിൽ ചർച്ച വന്നപ്പോൾ കൊല്ലത്ത് നിന്നുള്ള പ്രമുഖനായ സംസ്ഥാന കമ്മിറ്റി അംഗം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും മേഴ്‌സിക്കുട്ടിഅമ്മ നിലപാടിൽ ഉറച്ചുനിന്നു. ഒടുവിൽ ഇടപെട്ട സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രിയുടെ താത്പര്യം അതാണെങ്കിൽ പാർട്ടി ഇടപെടുന്നില്ലെന്ന് വ്യക്തമാക്കി. തുടർന്നായിരുന്നു നിയമനം.
കാഷ്യു കോർപറേഷനിൽ ചെയർമാനെ നിയമിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പേ എം.ഡിയെ നിയമിക്കാൻ തിരക്കിട്ട നീക്കമാണ് നടന്നത്. സേവ്യറെ നിയമിക്കുന്നതിനെ പാർട്ടി വേദികളിൽ ശക്തമായി എതിർത്തിരുന്ന എസ്. ജയമോഹൻ തന്നെ പിന്നീട് ചെയർമാനാക്കി ഒത്തു തീർപ്പു ഫോർമുലയും തയ്യാറാക്കി. ഇതിനിടെയാണ് അഴിമതിക്കഥ വിജിലൻസിന് മുന്നിലെത്തുന്നത്. കോടതിയുടെ പരസ്യ ശാസന കിട്ടിയതിനാൽ ഈ കേസിൽ ഇനി വിട്ടുവീഴ്ചയ്ക്കില്ലെന്ന സൂചനയാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസും നൽകുന്നത്. ഈ കേസിൽ മേഴ്‌സി കുട്ടിയമ്മ തെറ്റു ചെയ്തതായുള്ള റിപ്പോർട്ട് കോടതിയിൽ വിജിലൻസ് നൽകിയാൽ അവർക്ക് രാജിവയ്‌ക്കേണ്ടി വരും.
തോട്ടണ്ടി ഇറക്കുമതിയിൽ സർക്കാരിനു 10.34 കോടി രൂപയുടെ നഷ്ടമുണ്ടായതായി വ്യക്തമായ തെളിവുകൾ ലഭിച്ചതിനേത്തുടർന്നാണു മേഴ്സിക്കുട്ടിയമ്മ, ഭർത്താവും കേരള സ്റ്റേറ്റ് കാഷ്യു വർക്കേഴ്സ് അപെക്സ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റി (കാപെക്സ്) മുൻ ഡയറക്ടർ ബോർഡ് അംഗവുമായ പി. തുളസീധരക്കുറുപ്പ്, കശുവണ്ടി വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ ടി.എഫ്. സേവ്യർ തുടങ്ങിയവർക്കെതിരേ ദ്രുതപരിശോധനയ്ക്ക് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടത്. ലോയേഴ്സ് കോൺഗ്രസ് പ്രസിഡന്റ് പി. റഹിമിന്റെ പരാതിയിലാണു നടപടി. ഓണക്കാലത്തെ തോട്ടണ്ടി ഇറക്കുമതിയിൽ നടന്ന കോടികളുടെ ക്രമക്കേടിനെക്കുറിച്ചു സിപിഐ(എം). സംസ്ഥാനനേതൃത്വത്തിനും വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നു.
കുറഞ്ഞ തുകയുടെ ടെൻഡർ സമർപ്പിച്ചവരെ ഒഴിവാക്കിയതിലൂടെ കശുവണ്ടി കോർപറേഷന് 6.87 കോടി രൂപയുടെയും കാപെക്സിന് 3.47 കോടിയുടെയും ഉൾപ്പെടെ 10.34 കോടി രൂപയുടെ നഷ്ടം വരുത്തിവച്ചെന്നാണു റഹിമിന്റെ പരാതി. മന്ത്രി മേഴ്സിക്കുട്ടിയമ്മ അടക്കമുള്ള ആരോപണവിധേയരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തും. ഇറക്കുമതി അഴിമതിമതിക്കുപുറമേ മറ്റൊരു മന്ത്രിയുടെ പരാതിയും പാർട്ടി നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്. ഇടതുസർക്കാർ അധികാരമേറ്റശേഷം കശുവണ്ടി കോർപറേഷൻ എം.ഡി. സ്ഥാനത്തേക്കു തന്നെ ശിപാർശ ചെയ്യണമെന്നഭ്യർത്ഥിച്ച് ക്രൈംബ്രാഞ്ച് എസ്‌പിയായിരുന്ന സേവ്യർ ഈ മന്ത്രിയെ കണ്ടെന്നാണ് ആക്ഷേപം.
കൊല്ലം ജില്ലയിൽനിന്നുള്ള പ്രമുഖ സിപിഐ(എം). നേതാവും ഒപ്പമുണ്ടായിരുന്നു. കാര്യസാധ്യത്തിനായി ഒരു കോടി രൂപ വാഗ്ദാനം ചെയ്തെന്നും എന്നാൽ, താൻ അവരെ പറഞ്ഞുവിടുകയായിരുന്നെന്നും മന്ത്രിയുടെ പരാതിൽ പറയുന്നു. എന്നാൽ പിന്നീട് അതേ എസ്‌പി തന്നെ ഡെപ്യൂട്ടേഷനിൽ കോർപറേഷൻ എം.ഡിയായി. തനിക്കു വാഗ്ദാനം ചെയ്ത ഒരുകോടി രൂപ മറ്റാർക്കോ നൽകിയെന്നും അതു മേഴ്സിക്കുട്ടിയമ്മയുടെ അറിവോടെയാണെന്നും മന്ത്രിയുടെ പരാതിയിൽ പറയുന്നു.



