ന്യൂഡൽഹി: പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആദിവാസി ഗ്രാമത്തിലെ ശിശുമരണം പോഷകാഹാരക്കുറവ് കൊണ്ടല്ലെന്ന് കേന്ദ്ര സർക്കാർ. പോഷകാഹാരക്കുറവ് മരണ കാരണമാകില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡ ലോക്‌സഭയിൽ പറഞ്ഞു. പി കരുണാകരൻ എംപിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.

അട്ടപ്പാടിയിലെ ശിശു മരണങ്ങൾ പോഷകാഹാരക്കുറവ് കൊണ്ടാണെന്ന് ബോദ്ധ്യം വന്നിട്ടില്ല. കേരളത്തിൽ അമിത ശിശുമരണവുമില്ല. അതിനാൽ അട്ടപ്പാടിക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.