- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള വികസനം എൽഡിഎഫ് സർക്കാർ തടസപ്പെടുത്തുന്നു; ദേശീയപാതാ വികസനമടക്കം കേന്ദ്ര പദ്ധതികൾക്ക് സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകുന്നില്ല: വിമർശനവുമായി ജെ പി നഡ്ഡ
കൊല്ലം: കേരളത്തിന്റെ വികസനം എൽഡിഎഫ് സർക്കാർ തടസപ്പെടുത്തുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. ദേശീയപാതാ വികസനമടക്കം കേന്ദ്ര പദ്ധതികൾക്ക് സർക്കാർ സ്ഥലം ഏറ്റെടുത്ത് നൽകുന്നില്ലെന്നും എൻഡിഎ പൊതുസമ്മേളത്തിൽ അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് അയ്യപ്പ വിശ്വാസികളെ അടിച്ചമർത്താൻ ശ്രമിച്ചു. യുഡിഎഫ് അത് നോക്കി നിന്നു. ബിജെപി മാത്രമാണ് ഭക്തർക്കൊപ്പം ഉണ്ടായിരുന്നതെന്നും ജെ.പി നഡ്ഡ പറഞ്ഞു. ഫാദർ ടോം ഉഴുന്നാലിലിന്റെ മോചനം സാധ്യമായതും ലിബിയയിൽ നിന്നുള്ള നഴ്സുമാരുടെ മോചനം സാധ്യമായതും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഇടപെടലുകൾ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story