- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൂരെ നിന്ന് കാണുന്ന എ കെ ആന്റണി അല്ല അടുത്തു കാണുന്ന എ കെ ആന്റണി; പലതിലും ഒരു പാഠ പുസ്തകമാണ് പ്രിയ എ കെ: ജെ.എസ്.അടൂർ എഴുതുന്നു
എ കെ എന്ന മനുഷ്യൻ
പലപ്പോഴും ഞാൻ ഒരാളുമായി സംവേദിക്കുമ്പോൾ ആദ്യം നോക്കുന്നത് ആ വ്യക്തിയുടെ പോസിറ്റീവ് ഗുണങ്ങളെയാണ്. സമൂഹത്തിലും രാഷ്ട്രീയത്തിലും പ്രവർത്തിക്കുന്നവർക്ക് പലതരം ഇമേജ് ഉണ്ട്. അതു മാധ്യമ നിർമ്മിതി. പൊതു ധാരണകൾ. പലപ്പോഴും പലരും പരത്തുന്ന സ്റ്റീരിയോടൈപ്പ് വാർപ്പ് മാതൃക. പലരും ഇങ്ങനെ മീഡിയേറ്റഡ് ദൂരകാഴ്ചകൾ ആവർത്തിക്കും. ചിലർ വേറെ ആരെങ്കിലും പറയുന്നത് കേട്ട് ആ സ്റ്റീരിയോ ടൈപ്പ് ആവർത്തിക്കും.
പക്ഷെ ആ വാർപ്പ് മാതൃകകളിൽ നിന്നും വ്യത്യസ്തമായിരിക്കും ആ വ്യക്തിയെ നേരിട്ടു അറിയാവുന്നവരുടെ ധാരണകൾ. ഇവിടെ ഞാൻ പങ്ക് വക്കുന്നത് ഞാൻ പല പ്രാവശ്യം കണ്ടു സംസാരിച്ച എ കെ ആന്റണി എന്ന വ്യക്തിയിൽ കണ്ട സ്വഭാവ വിശേഷങ്ങളാണ്. ഇവിടെ പങ്ക് വയ്ക്കുന്നത് എ കെ ആന്റണി എന്ന മനുഷ്യനിൽ കണ്ട ചില പോസിറ്റീവ് വശങ്ങളാണ്. അല്ലാതെ അദ്ദേഹത്ത മുഖ്യമന്ത്രിയായോ, അല്ലെങ്കിൽ അധികാരത്തിൽ വർത്തിച്ച മന്ത്രിയൊ നേതാവോ ആയല്ല ഇവിടെ വിലയിരുത്തുന്നത്. അതു പിന്നെ ചെയ്യാം
എ കെ ആന്റണി എന്ന മനുഷ്യനുമായി വ്യക്തിപരമായി ഞാൻ ശ്രദ്ധിച്ച ചില വ്യക്തി ഗുണങ്ങളാണ് താഴെ.
1. ഉള്ളിൽ നിന്നുള്ള വിനയം. Humility.
2. മറ്റുള്ളവർ പറയുന്നത് ശ്രദ്ധയോടെ കേൾക്കും (listening )
3. പറയാൻ ഉള്ളത് കാര്യമാത്ര പ്രസക്തമായി പറയും (brief and succinct )
4. മറ്റുള്ളവരുടെ നല്ല ഗുണങ്ങൾ ശ്രദ്ധിക്കും (positive )
5. മറ്റുള്ളവരെ കുറ്റം പറയാറില്ല (no gossip )
6. സ്തുതി പാഠകരെയും വെറും മുഖ്‌സ്തുതി പറയുന്നവരെയും പെട്ടി എടുപ്പുകാരയും അധികം അടുപ്പിക്കില്ല (No cronies )
7. പെട്ടെന്ന് ആളുകളെ മനസിലാക്കും, (perceptive )
9. മറ്റുള്ള അഭിപ്രായങ്ങളോട് സഹിഷ്ണുത (tolerance )
10. അടിസ്ഥാന സത്യസന്ധതയും ആദർശവും (integrity and principled )
11. കാര്യങ്ങൾ വായിച്ചു പഠിക്കും (home work )
12.സമയം എങ്ങനെ ഉപയോഗിക്കണം എന്നറിയാം (Time management )
13. ഉൾകാഴ്ചയും തിരിച്ചറിവും ( wisdom and discerning )
14. അധികം പ്രസംഗിക്കാറില്ല. വാചക കസർത്തില്ല.
15. പലതും മുൻകൂട്ടിക്കാണും പക്ഷെ ഉള്ളിൽ ഉള്ളത് പലപ്പോഴും അറിയാൻ പ്രയാസം.
ഓരോ പ്രാവശ്യം പ്രിയ എ കെ ആന്റണിയെ കാണുമ്പോൾ ഞാൻ ഓരോ കാര്യങ്ങൾ പഠിക്കും. വെളിയിൽ പലരും ദൂരെ നിന്ന് കാണുന്ന എ കെ ആന്റണി അല്ല അടുത്തു കാണുന്ന എ കെ ആന്റണി. ഞാൻ ഏറ്റവും ബഹുമാനിക്കുന്ന നേതാക്കളിൽ ഒരാൾ. അദ്ദേഹം തിരുവനന്തപുരത്തു വരുന്നതിൽ സന്തോഷം. കാരണം എനിക്ക് സ്‌നേഹാദരങ്ങൾ ഉള്ള നേതാവ് മാത്രമല്ല പലതിലും ഒരു പാഠ പുസ്തകമാണ് പ്രിയ എ കെ.