തിരുവനന്തപുരം: പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രമാണ്' ജന ഗണ മന'യുടെ ട്രെയിലർ പുറത്തുവിട്ടു.. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പൃഥ്വിരാജ് അടക്കമുള്ളവർ തന്നെയാണ് ചിത്രത്തിന്റെ ട്രെയിലർ ഷെയർ ചെയ്തതത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.ഒട്ടേറെ പുതുമകളോടെ എത്തുന്ന ചിത്രത്തിന്റെ ട്രെയിലറും സവിശേഷതകൾ ഉള്ളതാണ്.പതവ് ട്രെയ്‌ലർ രീതികളിൽ നിന്ന് വ്യത്യസ്തമായി 3 മിനുട്ട് ദൈർഘ്യം വരുന്ന ഒരു സിനാണ് ട്രെയ്‌ലറായി പുറത്തിറക്കിയിരിക്കുന്നത്.

ഇതുകൊണ്ടും തീരുന്നില്ല പ്രത്യേകത.രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നതെന്നും ചിത്രത്തിന്റെ അടുത്തഭാഗത്തിലെ രംഗങ്ങളാണ് ട്രെയ്‌ലാറായും ടീസറായും ഉപയോഗിച്ചതെന്ന് കഴിഞ്ഞ ദിവസം നടന്ന ഒരു പ്രമോഷണൽ ചടങ്ങിൽ പ്രിഥ്വി വെളിപ്പെടുത്തിയിരുന്നു. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ഏപ്രിൽ 28നാണ് റിലീസ് ചെയ്യുക. തിയറ്ററുകളിൽ തന്നെയാണ് ചിത്രം റിലീസ് ചെയ്യുക. ഒരിടവേളയ്ക്ക് ശേഷമുള്ള തിയറ്റർ റിലീസാണ് 'ജന ഗണ മന'.

സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറുകളിലാണ് നിർമ്മാണം. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, ആണ്. സഹ നിർമ്മാണം ജസ്റ്റിൻ സ്റ്റീഫൻ.ശ്രീ ദിവ്യ, ധ്രുവൻ, ശാരി, രാജ കൃഷ്ണമൂർത്തി, പശുപതി, അഴകം പെരുമാൾ, ഇളവരശ്, വിനോദ് സാഗർ, വിൻസി അലോഷ്യസ്, മിഥുൻ, ഹരി കൃഷ്ണൻ, വിജയകുമാർ, വൈഷ്ണവി വേണുഗോപാൽ, ചിത്ര അയ്യർ, ബെൻസി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്ണ, ജോസ്‌കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

സൗണ്ട് ഡിസൈൻ സിങ്ക് സിനിമ. യുവഛായാഗ്രാഹകരിൽ ശ്രദ്ധേയനായ സുദീപ് ഇളമൺ ആണ് സിനിമാറ്റോഗ്രാഫർ. 'അയ്യപ്പനും കോശി'യും ക്യാമറയിൽ പകർത്തിയത് സുദീപ് ആയിരുന്നു. ലൈൻ പ്രൊഡ്യൂസർമാർ ഹാരിസ് ദേശം, സന്തോഷ് കൃഷ്ണൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. സ്റ്റിൽസ് സിനറ്റ് സേവ്യർ, ഡിസൈൻ ഓൾഡ്മങ്ക്‌സ്. എഡിറ്റിംഗും ഡിഐയും ശ്രീജിത്ത് സാരംഗ്.