കോഴിക്കോട്: മമ്മൂട്ടിക്കെിരെ വിഖ്യാത സംവിധായകൻ ജബ്ബാർ പട്ടേൽ രംഗത്ത്. മമ്മൂട്ടിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത, ഒമ്പതു ഭാഷകളിലേക്ക് മൊഴിമാറ്റിയ 'ഡോ. ബാബാ സാഹിബ് അംബേദ്കർ' എന്ന സിനിമ മലയാളത്തിലിറക്കാത്തത് നായകവേഷത്തിൽ അഭിനയിച്ച മമ്മൂട്ടിയുടെ വിസമ്മതം മൂലമാണെന്ന് ചിത്രത്തിന്റെ സംവിധായകനായ ജബ്ബാർപട്ടേൽ പറഞ്ഞു.

മലയാളത്തിലും ഇറക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ചിത്രത്തിൽ അംബേദ്കറെ അവതരിപ്പിച്ച മമ്മൂട്ടി അതിനു സമ്മതിച്ചില്‌ളെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമ മലയാളികളും ഇംഗ്‌ളീഷിൽ കണ്ടുകൊള്ളും എന്ന നിലപാടായിരുന്നു മമ്മൂട്ടിക്ക്. മൂന്നു ദിവസം മുമ്പ് നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ വാർഷിക നാടകോത്സവത്തിൽ നടന്ന മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു ജബ്ബാർ പട്ടേൽ.

പിന്നീട് ഇൻസ്റ്റ്യൂട്ടിലെ ചില വിദ്യാർത്ഥികൾ ഫേസബുക്ക് പോസ്റ്റിട്ടതോടെതാണ് വിവരം പുറംലോകം അറിഞ്ഞത്. മമ്മൂട്ടിയുടെ നിലപാട് ശരിയായിരുന്നില്‌ളെന്നും , മലയാളത്തിലേക്ക് മൊഴിമാററിയിരുന്നെങ്കിൽ ചിത്രത്തിന് കുറച്ചുകൂടി സ്വീകാര്യത കിട്ടുമായിരുന്നെന്നം ജബ്ബാർ പട്ടേൽ ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ വീഡിയോ അവകാശ കാലാവധി കഴിഞ്ഞതായും ജബ്ബാർ പട്ടേൽ ചൂണ്ടിക്കാട്ടി.

നാഷനൽ ഫിലിം ഡെവലപ്‌മെന്റ് കോർപറേഷൻ നിർമ്മിച്ച ചിത്രത്തിന്റെ സംപ്രേഷണത്തിന്റെയും അവകാശത്തിന്റെയും കാര്യം തീരുമാനിക്കേണ്ടത് സർക്കാറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.