- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ ജാബിർ ആശുപത്രിയിൽ ഇനി വിദേശികൾക്ക് ചികിത്സയില്ല; ആശുപത്രിയിലെ മുഴുവൻ ചികിത്സാ സൗകര്യങ്ങളും സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയെന്ന ഉത്തരവുമായി ആരോഗ്യമന്ത്രി
കുവൈറ്റിലെ ജാബിർ ആശുപത്രിയിൽ ഇനി വിദേശികൾക്ക് ചികിത്സ ലഭിക്കില്ലെന്ന ഉത്തരവു മായി ആരോഗ്യമന്ത്രി രംഗത്ത്.പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ആതുരാലയമായി നിർമ്മാണം അന്തിമ ഘട്ടത്തിലത്തെിയ കുവൈത്തിലെ ജാബിർ ആശുപത്രിയിലെ ചികിത്സാ സൗകര്യമാണ് രാജ്യത്തെ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. ആരോഗ്യമന്ത്രി ഡോ. അലി അൽ ഉബൈദിയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്ത് ഇത് ആദ്യമായിട്ടാണ് ഒരു ആശുപത്രിയിലെ മുഴുവൻ ചികിത്സാ സൗകര്യങ്ങളും സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്. നിലയിൽ ആരോഗ്യമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന അമീരി ആശുപത്രിയടക്കം രാജ്യത്തെ എല്ലാ ആശുപത്രികളിലെയും ചികിത്സ സൗകര്യം സ്വദേശികൾക്കും വിദേശികൾക്കും ഒരുമിച്ച് ലഭ്യമാണ്. രോഗം പിടിപെട്ട് എത്തുന്നവരെ ചികിത്സിക്കുന്നതിൽ രാജ്യ നിവാസികൾക്കിടിയിൽ സ്വദേശികളെന്നോ വിദേശികളെന്നോ ഉള്ള വിവേചനം കാണിച്ചിരുന്നില്ല. അതേസമയം, തങ്ങക്കൊപ്പം തന്നെ വിദേശികളായ രോഗികളെയും സർക്കാർആശുപത്രികളിൽ ഒരുമിച്ച് പരിശോധിക്കുന്നതിനാ
കുവൈറ്റിലെ ജാബിർ ആശുപത്രിയിൽ ഇനി വിദേശികൾക്ക് ചികിത്സ ലഭിക്കില്ലെന്ന ഉത്തരവു മായി ആരോഗ്യമന്ത്രി രംഗത്ത്.പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ആതുരാലയമായി നിർമ്മാണം അന്തിമ ഘട്ടത്തിലത്തെിയ കുവൈത്തിലെ ജാബിർ ആശുപത്രിയിലെ ചികിത്സാ സൗകര്യമാണ് രാജ്യത്തെ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. ആരോഗ്യമന്ത്രി ഡോ. അലി അൽ ഉബൈദിയാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
രാജ്യത്ത് ഇത് ആദ്യമായിട്ടാണ് ഒരു ആശുപത്രിയിലെ മുഴുവൻ ചികിത്സാ സൗകര്യങ്ങളും സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്. നിലയിൽ ആരോഗ്യമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന അമീരി ആശുപത്രിയടക്കം രാജ്യത്തെ എല്ലാ ആശുപത്രികളിലെയും ചികിത്സ സൗകര്യം സ്വദേശികൾക്കും വിദേശികൾക്കും ഒരുമിച്ച് ലഭ്യമാണ്. രോഗം പിടിപെട്ട് എത്തുന്നവരെ ചികിത്സിക്കുന്നതിൽ രാജ്യ നിവാസികൾക്കിടിയിൽ സ്വദേശികളെന്നോ വിദേശികളെന്നോ ഉള്ള വിവേചനം കാണിച്ചിരുന്നില്ല.
അതേസമയം, തങ്ങക്കൊപ്പം തന്നെ വിദേശികളായ രോഗികളെയും സർക്കാർആശുപത്രികളിൽ ഒരുമിച്ച് പരിശോധിക്കുന്നതിനാൽ ഒരുപാട് സമയം കാത്തിരിക്കേണ്ടതായി വരുന്നതിന് പുറമെ മതിയായ ചികിത്സ സൗകര്യം ലഭിക്കാതെ പോകുന്നുണ്ടെന്നതും സ്വദേശികളുടെ ഏറെ നാളെത്തെ പരാധിക്ക് പരിഹാരമാണ് ഈ തീരുമാനമെന്നാണ് അധികൃതരുടെ വിശദീകരണം.
സ്വദേശികളുടെ ഭാഗത്തുനിന്നുള്ള ഈ ആവശ്യം പരിഗണിച്ച് സർക്കാർ ആശുപത്രികളിൽ അടുത്തിടെയായി കുവൈത്തികൾക്ക് രാവിലെയും വിദേശികൾക്ക് വൈകുന്നേരവും പരിശോധനയെന്ന സമയ ക്രമം നിലവിൽവന്നിട്ടുണ്ട്.
വിദേശ ആശുപത്രികളോട് കിടപിടിക്കുന്ന ഈ ആശുപത്രിസ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിലൂടെ വിദേശങ്ങളിലേക്കയക്കാതെ തന്നെ കുവൈത്തികളായ രോഗികൾക്ക് ഒരുപരിധിവരെ മെച്ചപ്പെട്ട ചികിത്സ നൽകാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.