ബെയ്ജിങ് : ചൈനയിലെ ഏറ്റവും വലിയ ധനികനായ ജാക് മായെകുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇപ്പോളും ഉത്തരമില്ല. കഴിഞ്ഞ അഞ്ചുമാസക്കാലത്തിലേറെയായി ആലിബാബ മേധാവി ജാക്മായെക്കുറിച്ചുള്ള ഒരു വിവരവുമില്ല. പെട്ടെന്ന് ഒരു ദിവസം ജാക്മ അപ്രതക്ഷ്യമാവുകയായിരുന്നു.ആലിബാബയുടെ നായകന്റെ അപ്രതീക്ഷീത തിരോധാനത്തിൽ സർക്കാരിനെതിരെയും ആരോപണം ഉയർന്നിട്ടുണ്ട്.ഇതിനു പുറമെ സമൂഹമാധ്യമങ്ങളിൽ തിരോധാനത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നുവരുന്നത്.

ഉയരത്തിൽ നിന്നുള്ള വീഴ്ച പോലെ മായുടെ അപ്രത്യക്ഷമാകലിനു ശേഷം ആലിബാബ കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. ചൈനീസ് സർക്കാരും കമ്യൂണിസ്റ്റ് പാർട്ടിയും അകമഴിഞ്ഞ പിന്തുണ നൽകിയിരുന്ന ടെക്നോളജി കമ്പനികളായിരുന്നു ആലിബാബയും ടെൻസന്റും.തന്റെ പണമിടപാടു സ്ഥാപനമായ ആൻഡ് ഗ്രൂപ്പിന്റെ 37 ബില്യൻ ഡോളർ ഐപിഒയ്ക്കു തൊട്ടു മുൻപ് മാ നടത്തിയ ഒരു പ്രസ്താവനയായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. പിന്നീടാണ് അദ്ദേഹത്തെ കാണാതായതും. എന്നാൽ, അദ്ദേഹത്തിന്റെ സ്വകാര്യ വിമാനത്തിന്റെ സഞ്ചാര വിവരങ്ങളിൽനിന്നു മായുടെ സാമ്രാജ്യം പൂർണമായും തകർന്നിട്ടില്ലെന്നാണെന്ന് ഫിനാൻഷ്യൽ ടൈംസ് (എഫ്ടി) റിപ്പോർട്ട് ചെയ്യുന്നു.

ബിസിനസ് ഹീറോകളെ കണ്ടുപിടിക്കുന്ന ഒരു ടിവി ഷോയിൽ വിധികർത്താവിന്റെ റോളിൽ മാ വരേണ്ടതിന്റെ അന്നായിരുന്നു അദ്ദേഹത്തിന്റെ തിരോധാനം.എന്നാൽ മാ ടിവി ഷോയിൽ വരാത്തത് 'ഷെഡ്യൂൾ തെറ്റി'യതിനാലാണെന അവ്യക്തമായ മറുപടിയാണ് ആലിബാബ കമ്പനി നൽകിയത്.ചൈനയിലെ നിയന്ത്രണ സംവിധാനങ്ങളെ വിമർശിച്ചതോടെയാണ് പാർട്ടി അംഗം ആയിരുന്ന ജാക്ക് മാ നോട്ടപ്പുള്ളിയായത്. അടുത്ത തലമുറയുടെ രക്ഷയ്ക്ക് ഇപ്പോഴത്തെ സമ്പ്രദായങ്ങൾ പൊളിച്ചെഴുതണം എന്ന് മാ പറഞ്ഞു. ബാങ്കുകൾ പണയം വയ്ക്കുന്ന കടകൾ ആണെന്ന് പരിഹസിച്ചു. അതോടെ പാർട്ടി വല്യേട്ടന് പൊള്ളി. മാ ഉടമസ്ഥനായ ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ ഫിനാൻസ് കമ്പനികളിലൊന്നായ ആൻഡ് ഫിനാൻഷ്യലിന്റെ ഓഹരികൾ വിപണികളിൽ ക്രയവിക്രയത്തിനെത്തിക്കുന്നത് തടഞ്ഞുകൊണ്ട് സർക്കാർ തിരിച്ചടിച്ചു.

ചൈനീസ് ഓൺലൈൻ വിപണിയിൽ പുതുചരിത്രം കുറിച്ച് ലോകത്തെ ഏറ്റവും വലിയ കമ്പനികളുടെ നിരയിലേക്ക് കുറച്ചുകാലം കൊണ്ട് ആലിബാബ ഉയർന്നിരുന്നു. അദ്ധ്യാപകനായി ജീവിതം തുടങ്ങി പിന്നീടു സംരംഭകനായി മാറി അദ്ഭുതം സൃഷ്ടിച്ച ജാക്ക് മാ 55ാം പിറന്നാൾ ദിനത്തിൽ കഴിഞ്ഞവർഷം ആലിബാബയുടെ മേധാവിസ്ഥാനം ഒഴിഞ്ഞതും വാർത്തയായിരുന്നു.

അതേസമയം അദ്ദേഹത്തിന്റെ ഈ യാത്രകൾ എന്നും ബെയ്ജിങ്ങിലേക്കും ഹയ്നാൻ എന്ന ദ്വീപിലേക്കുമാണെന്നും ഈ ദ്വീപിൽ അദ്ദേഹം ഗോൾഫ് കളിക്കുന്നുവെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട്.