കാട്ടാന ശല്യം രൂക്ഷം! ചക്കകൾ തിന്നാനായി ഇനി കാട്ടാന വന്നാൽ ചമ്മിപ്പോകും; ചക്കകൾ കൂട്ടത്തോടെ വിപണിയിൽ; ചക്ക പ്രേമികളെ ആവേശത്തിലാക്കി കണ്ണൂർ കേളകത്തെ ഈ കച്ചവടം
- Share
- Tweet
- Telegram
- LinkedIniiiii
കണ്ണൂർ: കേളകം എന്നത് കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി കേളകത്ത് കാട്ടാനശല്യം രാത്രി ആയി കഴിഞ്ഞാൽ വളരെ രൂക്ഷവും ആണ്. എത്രയോ ചക്കകൾ ആണ് കഴിഞ്ഞ വർഷങ്ങളിൽ വെട്ടി പറച്ചു കളഞ്ഞത്. ചക്കയുടെ സീസൺ ആയി കഴിഞ്ഞാൽ പറമ്പുകൾ മുഴുവൻ കാട്ടാന കയറി നിരങ്ങും. ഇക്കുറി എന്നാൽ കാര്യങ്ങൾ അല്പം വ്യത്യാസമാണ്.
ചക്ക സീസൺ വീണ്ടും ആയി തുടങ്ങിയതോടെ മണംപിടിച്ച് വീണ്ടും ആനയും എത്തിത്തുടങ്ങി. ചക്ക ഇത്തവണ വെറുതെ കളയാൻ കഴിയില്ല എന്ന് കർഷകർ തീരുമാനമെടുത്തു. ഇനി ചക്കയുടെ മണം പിടിച്ച് ആന പതിവുപോലെ പറമ്പിൽ എത്തിയാൽ ചമ്മിപ്പോകും. കേളകത്തെ ബിസി വെജിറ്റബിൾസ് എന്ന കടയാണ് ചക്ക സ്വീകരിക്കാൻ തയ്യാറായിരിക്കുന്നത്.
ആയതിനാൽ മുഴുവൻ കർഷകരും ചക്ക പറിച്ച് ഇവിടെ എത്തിക്കുന്ന തിരക്കിലാണിപ്പോൾ. ചക്ക പറിച്ച് ലോറിയിൽ കയറ്റി കണിച്ചാർ ഉള്ള കടയിൽ ക്വിന്റൽ കണക്കിനാണ് ഇപ്പോൾ എത്തിക്കുന്നത്. ഗുജറാത്ത്,മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലേക്കും ഈ ചക്ക കയറ്റി അയക്കപ്പെടുന്നുണ്ട്. മധുരമില്ലാത്ത ബിസ്ക്കറ്റ് ആക്കാൻ ഈ ചക്കകൾ പ്രധാനമായും ഉപയോഗിക്കപ്പെടുന്നുണ്ട് എന്നാണ് വ്യാപാരികൾ പറയുന്നത്.
ഇവിടെ ചക്ക സ്വീകരിക്കുന്നുണ്ട് എന്നുള്ള വാർത്ത അടുത്തുള്ള ഗ്രാമങ്ങളിലും വനപ്രദേശങ്ങളിലും എത്തിക്കഴിഞ്ഞു. ആയതിനാൽ ചക്ക വെറുതെ കളയണ്ടല്ലോ എന്നോർത്ത് സമീപപ്രദേശങ്ങളിൽ ഉള്ള ആളുകൾ അടക്കം ഇവിടേക്ക് ചക്ക കയറ്റി അയക്കുന്നു. കിലോയ്ക്ക് എട്ട് രൂപയാണ് ഇവർ ചക്ക എടുക്കുന്നത്.
പൊതുവേ ചക്ക സുലഭമായതിനാൽ മലബാർ സ്ഥലങ്ങളിലെ കടയിൽ ചക്ക വാങ്ങാൻ ലഭിക്കുന്നത് വിഷു സമയങ്ങളിൽ കണി വെക്കാൻ മാത്രമായിരുന്നു. എന്നാൽ കണിച്ചാർ ഉള്ള ഈ ഒരു കടയിൽ ചക്ക വിൽക്കാം എന്നുള്ള തീരുമാനം എടുത്തത് ഇന്ന് കാട്ടാന തിന്നും ചവിട്ടിയും നശിപ്പിച്ചു ഇല്ലാതാവുന്ന ഒത്തിരി ചക്കകളുടെ കാര്യത്തിൽ തീരുമാനം ആയിരിക്കുകയാണ്.
പലർക്കും കേൾക്കുമ്പോൾ ഇത് തമാശയായി തോന്നാമെങ്കിലും ചക്ക എന്നത് മലയാളികൾക്ക് ഒരു വികാരം ആണല്ലോ! കാര്യമായി വലിയ ലാഭമൊന്നും ഇതിൽ നിന്നും ലഭിക്കില്ല എങ്കിലും ചക്ക വെറുതെ വെട്ടി കളയണ്ടല്ലോ എന്നുള്ള ആശ്വാസത്തിലാണ് കർഷകർ. ചക്ക ഇവിടെ കച്ചവടം ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞ ആവശ്യക്കാർ ആയുള്ള ചക്ക പ്രേമികൾ ഇവിടേക്ക് ഇപ്പോൾ വൻതോതിൽ വന്നു തുടങ്ങിയിട്ടുണ്ട്.