- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറമ്പിലെ പ്ലാവ് വെട്ടികളയാതെ സംരക്ഷിച്ചോളൂ; സായിപ്പന്മാർ കണ്ണുവച്ചു കഴിഞ്ഞു; ചക്കയുടെ ഡിമാൻഡ് ഉയരും; ചക്ക മഹാത്മ്യം ഇപ്പോൾ ആഘോഷിക്കുന്നത് ജർമ്മൻ മാദ്ധ്യമങ്ങൾ; ചക്ക ബർഗ്ഗറും ചക്ക ഐസ്ക്രീമും വരെ ലക്ഷ്യമിട്ട് ജർമ്മൻ ഉൽപാദകർ
ബർലിൻ: കേരളത്തിലെ നമ്മുടെ ചക്ക കടൽ കടന്ന് അന്താരാഷ്ട്ര പ്രശസ്തിയിലേക്ക്. ചക്കയും ചക്ക വിഭവങ്ങളും ജർമൻ മാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൻ വാർത്തയായി. ജർമനിയിലെ ട്രാവൽ വാരികയായ സ്‌റ്റൈൽ ബുക്കാണ് മലയാളിയുടെ ചക്കയെപ്പറ്റിയുള്ള ആദ്യ വിവരണം ചിത്രങ്ങൾ സഹിതം പുറത്തുവിട്ടത്. സ്‌റ്റൈൽ ബുക്കിന്റെ ചുവടുപിടിച്ച് മറ്റ് ജർമൻ മാദ്ധ്യമങ്ങളിലും 'ചക്ക' മതാരമായി. ഇടിച്ചക്ക പരത്തിയുള്ള ബർഗർ, ചക്കക്കുരു പൊടി കൊണ്ടുള്ള പാസ്താ, ചക്ക ഐസ്‌ക്രീം തുടങ്ങി ഇരുപതിലധികം ചക്ക ഉൽപന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വാരികയിൽ ചേർത്തിട്ടുണ്ട്. ചിക്കന് പകരം ചക്കയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മലേഷ്യ, തായ്ലൻഡ് എന്നീ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് യൂറോപ്പിൽ ചക്ക ഉൽപന്നങ്ങൾ എത്തുന്നത്. കേരളത്തിൽ നിന്നുള്ള ചക്ക പ്രകൃതിദത്ത ഇനത്തിൽ പെട്ടതാണെന്നു ജർമൻ വാരികയുടെ വിശദീകരണം കാര്യങ്ങൾ മാറ്റി മറിക്കും. ചക്കയുടെ യൂറോപ്യൻ മാർക്കറ്റ് ഉയരുമെന്നാണ് ഏവരുടേയും പ്രതീക്ഷ.
ബർലിൻ: കേരളത്തിലെ നമ്മുടെ ചക്ക കടൽ കടന്ന് അന്താരാഷ്ട്ര പ്രശസ്തിയിലേക്ക്. ചക്കയും ചക്ക വിഭവങ്ങളും ജർമൻ മാദ്ധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൻ വാർത്തയായി.
ജർമനിയിലെ ട്രാവൽ വാരികയായ സ്‌റ്റൈൽ ബുക്കാണ് മലയാളിയുടെ ചക്കയെപ്പറ്റിയുള്ള ആദ്യ വിവരണം ചിത്രങ്ങൾ സഹിതം പുറത്തുവിട്ടത്. സ്‌റ്റൈൽ ബുക്കിന്റെ ചുവടുപിടിച്ച് മറ്റ് ജർമൻ മാദ്ധ്യമങ്ങളിലും 'ചക്ക' മതാരമായി. ഇടിച്ചക്ക പരത്തിയുള്ള ബർഗർ, ചക്കക്കുരു പൊടി കൊണ്ടുള്ള പാസ്താ, ചക്ക ഐസ്‌ക്രീം തുടങ്ങി ഇരുപതിലധികം ചക്ക ഉൽപന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വാരികയിൽ ചേർത്തിട്ടുണ്ട്. ചിക്കന് പകരം ചക്കയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മലേഷ്യ, തായ്ലൻഡ് എന്നീ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് യൂറോപ്പിൽ ചക്ക ഉൽപന്നങ്ങൾ എത്തുന്നത്. കേരളത്തിൽ നിന്നുള്ള ചക്ക പ്രകൃതിദത്ത ഇനത്തിൽ പെട്ടതാണെന്നു ജർമൻ വാരികയുടെ വിശദീകരണം കാര്യങ്ങൾ മാറ്റി മറിക്കും. ചക്കയുടെ യൂറോപ്യൻ മാർക്കറ്റ് ഉയരുമെന്നാണ് ഏവരുടേയും പ്രതീക്ഷ.