- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്തെ ചക്ക മഹോത്സവം 30 മുതൽ; കനകക്കുന്ന് സൂര്യകാന്തിയിൽ ചക്ക മഹോത്സവം ജൂലൈ ഒൻപത് വരെ
തിരുവനന്തപുരം; കൊതിയൂറും വിഭവങ്ങളുമായി തലസ്ഥാനത്തു ചക്ക മഹോൽസവം 30 മുതൽ. ജൂലൈ ഒൻപതു വരെ കനകക്കുന്ന് സൂര്യകാന്തിയിലാണ് 'അനന്തപുരി ചക്കമഹോൽസവം' അരങ്ങേറുക. കൃഷിവകുപ്പു സഹകരണത്തോടെ ജാക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, വെള്ളായണി കാർഷിക കോളേജ്, സിസ, ശാന്തിഗ്രാം, മിത്രനികേതൻ, പനസ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി, ഇപാക് എന്നീ സംഘടനകളാണു സംഘാടകർ. 10 നാൾ നീളുന്ന മേളയിൽ കേരളത്തിനകത്തും പുറത്തുമുള്ള വിവിധയിനം ചക്കകളുടെ പ്രദർശനവും വിൽപനയുമുണ്ടാവും. 30നു രാവിലെ പത്തിനു മന്ത്രി വി എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. 300ൽപ്പരം ചക്ക വിഭവങ്ങൾ മാത്രമുള്ള ഫുഡ്‌കോർട്ട് മേളയുടെ പ്രത്യേകതയാണ്. ഇതോടൊപ്പം സെമിനാറുകൾ, പ്ലാവിൻ തൈ വിൽപന, ജൈവോൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും എന്നിവയും ഒരുക്കിയിട്ടുണ്ട്. വിദേശത്തു നിന്നുള്ള ചക്കവിഭവങ്ങളും മേളയിലുണ്ടാവും. വരിക്ക ചക്കയുപയോഗിച്ച് ഉണ്ടാക്കിയ 10 കൂട്ടം തൊടുകറികൾ ഉൾപ്പെടുത്തിയ 'ചക്ക ഊണ്' മേളയുടെ അവസാനദിവസം വരെയുണ്ടാകും. ചക്ക സ്‌ക്വാഷുകൾ, ചക്ക ജാമുകൾ എന്നിവയുടെ വിൽപനയും പാചക പരിശീലനവു
തിരുവനന്തപുരം; കൊതിയൂറും വിഭവങ്ങളുമായി തലസ്ഥാനത്തു ചക്ക മഹോൽസവം 30 മുതൽ. ജൂലൈ ഒൻപതു വരെ കനകക്കുന്ന് സൂര്യകാന്തിയിലാണ് 'അനന്തപുരി ചക്കമഹോൽസവം' അരങ്ങേറുക. കൃഷിവകുപ്പു സഹകരണത്തോടെ ജാക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, വെള്ളായണി കാർഷിക കോളേജ്, സിസ, ശാന്തിഗ്രാം, മിത്രനികേതൻ, പനസ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി, ഇപാക് എന്നീ സംഘടനകളാണു സംഘാടകർ.
10 നാൾ നീളുന്ന മേളയിൽ കേരളത്തിനകത്തും പുറത്തുമുള്ള വിവിധയിനം ചക്കകളുടെ പ്രദർശനവും വിൽപനയുമുണ്ടാവും. 30നു രാവിലെ പത്തിനു മന്ത്രി വി എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.
300ൽപ്പരം ചക്ക വിഭവങ്ങൾ മാത്രമുള്ള ഫുഡ്‌കോർട്ട് മേളയുടെ പ്രത്യേകതയാണ്. ഇതോടൊപ്പം സെമിനാറുകൾ, പ്ലാവിൻ തൈ വിൽപന, ജൈവോൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും എന്നിവയും ഒരുക്കിയിട്ടുണ്ട്. വിദേശത്തു നിന്നുള്ള ചക്കവിഭവങ്ങളും മേളയിലുണ്ടാവും. വരിക്ക ചക്കയുപയോഗിച്ച് ഉണ്ടാക്കിയ 10 കൂട്ടം തൊടുകറികൾ ഉൾപ്പെടുത്തിയ 'ചക്ക ഊണ്' മേളയുടെ അവസാനദിവസം വരെയുണ്ടാകും.
ചക്ക സ്‌ക്വാഷുകൾ, ചക്ക ജാമുകൾ എന്നിവയുടെ വിൽപനയും പാചക പരിശീലനവും കൗതുക മൽസരങ്ങളുമുണ്ടാവും. പ്രദർശനം കാണാനെത്തുന്നവർക്കു പ്ലാവിൻ തൈകൾ വിതരണം ചെയ്യും. ചക്ക മഹോൽസവത്തിന്റെ സ്വാഗതസംഘം ഓഫിസ് ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ ഉദ്ഘാടനം ചെയ്തു.