- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രമേഹത്തിന് നല്ലത് ചക്ക; കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണത്തിലൂടെ പ്രമേഹം തടയാനും തീവ്രത കുറയ്ക്കാനുമാവുമെന്ന് അമേരിക്കൻ പഠനം
ആലപ്പുഴ: ചക്ക പ്രമേഹത്തിനുപറ്റിയ ഭക്ഷണമെന്ന വാദത്തെ സാധൂകരിക്കുച്ച് അമേരിക്കൻ മെഡിക്കൽ ബുള്ളറ്റിൻ. കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണത്തിലൂടെ പ്രമേഹം തടയാനും തീവ്രത കുറയ്ക്കാനുമാവുമെന്ന് അമേരിക്കയിലെ അലബാമാ സർവകലാശാലയിലെ ന്യൂട്രീഷ്യൻ പ്രൊഫസർ ബർബാറ ഗോവർ പറയുന്നു. അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ വാർത്താപത്രികയിൽ മറ്റുരോഗങ്ങളേക്കാൾ പ്രമേഹം വളരെ മുമ്പിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. അന്നജം കുറവുള്ള ഭക്ഷണം ശീലമാക്കലാണ് പ്രമേഹത്തിനുള്ള പ്രതിവിധി. അന്നജമുള്ള ഭക്ഷണം കഴിച്ച് മരുന്നും കഴിക്കുന്നത് അശാസ്ത്രീയമാണെന്നും ഗവേഷക പറയുന്നു. കേരളത്തിൽ അന്നജം ഏറെയുള്ള ചോറുണ്ണുന്നത് കുറച്ചിട്ട് ചക്കയും പച്ചക്കറിയും കൂടുതൽ കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാം. 150 ഗ്രാം ചോറിൽ 40 ഗ്രാമും അത്രയും തൂക്കം ചപ്പാത്തിയിൽ 43 ഗ്രാമുമാണ് അന്നജത്തിന്റെ അളവ്. അതേസമയം, ചക്കപ്പുഴുക്കിൽ 25 ഗ്രാം മാത്രമാണ് അന്നജം. പടവലങ്ങ, പാവയ്ക്ക, കക്കിരി തുടങ്ങിയ പച്ചക്കറികളും അന്നജം കുറവുള്ള ഭക്ഷ്യ വസ്തുക്കളാണ്.
ആലപ്പുഴ: ചക്ക പ്രമേഹത്തിനുപറ്റിയ ഭക്ഷണമെന്ന വാദത്തെ സാധൂകരിക്കുച്ച് അമേരിക്കൻ മെഡിക്കൽ ബുള്ളറ്റിൻ. കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണത്തിലൂടെ പ്രമേഹം തടയാനും തീവ്രത കുറയ്ക്കാനുമാവുമെന്ന് അമേരിക്കയിലെ അലബാമാ സർവകലാശാലയിലെ ന്യൂട്രീഷ്യൻ പ്രൊഫസർ ബർബാറ ഗോവർ പറയുന്നു.
അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ വാർത്താപത്രികയിൽ മറ്റുരോഗങ്ങളേക്കാൾ പ്രമേഹം വളരെ മുമ്പിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. അന്നജം കുറവുള്ള ഭക്ഷണം ശീലമാക്കലാണ് പ്രമേഹത്തിനുള്ള പ്രതിവിധി. അന്നജമുള്ള ഭക്ഷണം കഴിച്ച് മരുന്നും കഴിക്കുന്നത് അശാസ്ത്രീയമാണെന്നും ഗവേഷക പറയുന്നു.
കേരളത്തിൽ അന്നജം ഏറെയുള്ള ചോറുണ്ണുന്നത് കുറച്ചിട്ട് ചക്കയും പച്ചക്കറിയും കൂടുതൽ കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാം. 150 ഗ്രാം ചോറിൽ 40 ഗ്രാമും അത്രയും തൂക്കം ചപ്പാത്തിയിൽ 43 ഗ്രാമുമാണ് അന്നജത്തിന്റെ അളവ്. അതേസമയം, ചക്കപ്പുഴുക്കിൽ 25 ഗ്രാം മാത്രമാണ് അന്നജം. പടവലങ്ങ, പാവയ്ക്ക, കക്കിരി തുടങ്ങിയ പച്ചക്കറികളും അന്നജം കുറവുള്ള ഭക്ഷ്യ വസ്തുക്കളാണ്.