- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചക്കയ്ക്ക് വരവായി നല്ല കാലം; ചക്കമഹോത്സവം അമ്പലവയലിൽ ; മൂല്യവർധനവും,വിപണിസാധ്യതകളും ആരായാൻ അന്താരാഷ്ട്ര ശില്പശാല
തിരുവനന്തപുരം :ചക്കയുടെ ഉത്പാദനവും മൂല്യവർധനവും വിപണനവും എന്ന വിഷയത്തിൽ അന്താരാഷ്ട്ര ശില്പശാലയും ചക്ക മഹോത്സവവും അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഈ മാസം 9 ന് ഒമ്പതിന് ആരംഭിക്കുമെന്ന് കൃഷി മന്ത്രി വി എസ്. സുനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശില്പശാലയുടെ ഉദ്ഘാടനം 12ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. ചക്കയുടെ പോഷകമൂല്യങ്ങളേയും ഉപയോഗരീതികളേയും മൂല്യവർധിത ഉത്പന്നങ്ങളേയും വിപണനസാധ്യതകളേയും കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുകയും ഇത് ഉപയോഗപ്പെടുത്താൻ കർഷകരേയും സംരംഭകരേയും പ്രാപ്തരാക്കുകയുമാണ് ശില്പശാലയുടെ ലക്ഷ്യം. മലേഷ്യ, വിയറ്റ്നാം, ബംഗ്ലാദേശ്, തായ്ലാന്റ്, ശ്രീലങ്ക തുടങ്ങി എട്ടു രാജ്യങ്ങളിൽ നിന്നുള്ള പതിനേഴിലധികം ശാസ്ത്രജ്ഞർ ശില്പശാലയിൽ പ്രബന്ധം അവതരിപ്പിക്കും. ചക്കയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിരീതികൾ, വിള മെച്ചപ്പെടുത്തലുകൾ, ചക്ക സംസ്‌കരണത്തിനാവശ്യമായ യന്ത്രോപകരണങ്ങൾ, പാക്കിങ് രീതികളുടെ നിലവാരം ഉറപ്പുവരുത്തൽ, ഭക്ഷ്യ ആരോഗ്യ സുരക്ഷയിൽ ചക്കയുടെ പ്രാധാന്യം, ചക്ക ഉത്പാദ
തിരുവനന്തപുരം :ചക്കയുടെ ഉത്പാദനവും മൂല്യവർധനവും വിപണനവും എന്ന വിഷയത്തിൽ അന്താരാഷ്ട്ര ശില്പശാലയും ചക്ക മഹോത്സവവും അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഈ മാസം 9 ന് ഒമ്പതിന് ആരംഭിക്കുമെന്ന് കൃഷി മന്ത്രി വി എസ്. സുനിൽകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ശില്പശാലയുടെ ഉദ്ഘാടനം 12ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. ചക്കയുടെ പോഷകമൂല്യങ്ങളേയും ഉപയോഗരീതികളേയും മൂല്യവർധിത ഉത്പന്നങ്ങളേയും വിപണനസാധ്യതകളേയും കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുകയും ഇത് ഉപയോഗപ്പെടുത്താൻ കർഷകരേയും സംരംഭകരേയും പ്രാപ്തരാക്കുകയുമാണ് ശില്പശാലയുടെ ലക്ഷ്യം.
മലേഷ്യ, വിയറ്റ്നാം, ബംഗ്ലാദേശ്, തായ്ലാന്റ്, ശ്രീലങ്ക തുടങ്ങി എട്ടു രാജ്യങ്ങളിൽ നിന്നുള്ള പതിനേഴിലധികം ശാസ്ത്രജ്ഞർ ശില്പശാലയിൽ പ്രബന്ധം അവതരിപ്പിക്കും. ചക്കയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിരീതികൾ, വിള മെച്ചപ്പെടുത്തലുകൾ, ചക്ക സംസ്‌കരണത്തിനാവശ്യമായ യന്ത്രോപകരണങ്ങൾ, പാക്കിങ് രീതികളുടെ നിലവാരം ഉറപ്പുവരുത്തൽ, ഭക്ഷ്യ ആരോഗ്യ സുരക്ഷയിൽ ചക്കയുടെ പ്രാധാന്യം, ചക്ക ഉത്പാദന, സംസ്‌കരണ, വിപണന മേഖലകളിലെ തൊഴിൽസാധ്യതകൾ, നൈപുണ്യ വികസന ഏജൻസികൾ എന്നീ വിഷയങ്ങളെ സംബന്ധിച്ചുള്ള ചർച്ചകൾ ശില്പശാലയിൽ നടക്കും.